യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് കെ.സി; മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ..

യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് കെ.സി; മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയിങ്ങനെ..

M
MathrubhumiSource Link
തൃശ്ശൂർ: കോൺഗ്രസിന്റെ ഇത്തവണത്തെ സ്ഥാനാർഥിപ്പട്ടിക സാമാന്യം ഭേദപ്പെട്ടതാണെന്നും എങ്കിലും, അർഹതപ്പെട്ട ഒരുപാടുപേർ ഒഴിവാക്കപ്പെട്ടു പോയിട്ടുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിങ്ങളെകൂടി ചേർത്തുനിർത്തി മാത്രമേ മുന്നോട്ടു പോകൂ എന്നാണ് ആ ഒഴിവാക്കപ്പെട്ടവരോട് പറഞ്ഞിട്ടുള്ളതെന്നും അവരുടെ സേവനം പാർട്ടി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കുന്നപക്ഷം അവരെക്കൂടി കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ. To advertise here, കേരളത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വേണുഗോപാൽ എത്തുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടിനൽകി. 'പത്തുനാൽപ്പത്തെട്ട് വർഷമായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിട്ട്. എട്ടാംക്ലാസിൽ കെഎസ്‌യുവിന്റെ സ്ഥാനാർഥിയായി തുടങ്ങിയതാണ്. സങ്കൽപിക്കാൻപോലും പറ്റാത്ത സ്ഥാനങ്ങളിലാണ് പാർട്ടി തന്നെ ഇരുത്തിയിരിക്കുന്നത്. ഒന്നും ആവശ്യപ്പെട്ട് വന്നതല്ല. കഴിഞ്ഞ ദിവസങ്ങളിലായി ആറ് ജില്ലകൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കവർചെയ്തു. നമുക്ക് ഒരു സ്ഥാനാർഥിയേയെ വെക്കാനാകൂ. പക്ഷേ, സ്ഥാനാർഥിത്വത്തിന് അർഹരായ നിരവധിപേരുണ്ട്. 24 മണിക്കൂർ പാർട്ടിക്കുവേണ്ടി കഠിനാധ്വാനംചെയ്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്ന് ആഗ്രഹമുണ്ടാകുമ്പോൾ അത് കിട്ടാതെ പോകുന്നവരുണ്ട്. പക്ഷേ, ഒരു വാക്ക് പാർട്ടി നേതൃത്വം പറയുമ്പോൾ അത് മനസ്സിലാക്കി വിഷമം മനസ്സിലൊതുക്കി പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുന്നവരുണ്ട്. അവരെ ചേർത്തുനിർത്തുക. അതാണ് എന്റെ സന്തോഷം, മുഖ്യമന്ത്രിക്കസേരയിലല്ല. അങ്ങനെ ഒരു ആഗ്രഹവും വ്യക്തിപരമായി വെച്ചുപുലർത്തുന്ന ആളല്ല ഞാൻ, കെ.സി. വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ മത്സരിക്കണമെന്ന് കെ. സുധാകരനും കോന്നിയിൽ മത്സരിക്കണമെന്ന് അടൂർ പ്രകാശും ആഗ്രഹം പ്രകടിപ്പിച്ചുവെന്നത് സത്യമാണെന്നും അവർ ആഗ്രഹിച്ചതിൽ തെറ്റില്ലെന്നും വേണുഗോപാൽ പറഞ്ഞു. എന്നാൽ, അവരെല്ലാം പറഞ്ഞത് പാർട്ടി എടുക്കുന്ന അന്തിമതീരുമാനത്തിന് വിധേയരായിരിക്കുമെന്നാണ്. അതാണല്ലോ സംഭിച്ചതും, വേണുഗോപാൽ കൂട്ടിച്ചേർത്തു. വ്യക്തിപരമായ അധികാര അജണ്ട ഈ തിരഞ്ഞെടുപ്പിൽ ഇല്ലെന്നും വേണുഗോപാൽ പറഞ്ഞു. താൻ കേരളത്തിലും ഡൽഹിയിലുമുണ്ട്. പാർട്ടിയും ജനങ്ങളുമാണ് ഒരു രാഷ്ട്രീയ പ്രവർത്തകന് പരമപ്രധാനം. വ്യക്തിപരമായ അധികാരങ്ങൾ നമ്മൾ ആഗ്രഹിച്ചതുകൊണ്ട് നടക്കില്ല. അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് കാര്യവുമില്ല. അത്തരം അജണ്ടകളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്ന പ്രശ്‌നമില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. കേരളത്തിൽ യുഡിഎഫ് അനുകൂലതരംഗം രൂപപ്പെട്ടുവരുന്നുണ്ട്. അടുത്ത പത്തുദിവസംകൊണ്ട് അത് രൂപംപ്രാപിക്കും. തീരുമാനം കൈക്കൊണ്ടിട്ടില്ലാത്ത വോട്ടർമാർ ഈ ദിവസങ്ങൾകൊണ്ട് തീരുമാനിക്കും. കേരളത്തിൽ ഇത്തരം വോട്ടർമാർ ധാരാളമുണ്ട്. യുഡിഎഫ് അനുകൂലതരംഗമുണ്ടായാൽ ചുരുങ്ങിയത് നൂറ് സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: UDF expects to win at least 100 seats in the upcoming Kerala elections., KC Venugopal addresses internal dissatisfaction regarding the candidate list., Venugopal clarifies he has no personal ambition for the Chief Minister position., Confidence in a late-stage surge of undecided voters favoring the UDF. Published: 25 Mar 2026, 02:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഡിഎഫിന് 100 സീറ്റ് കിട്ടുമെന്ന് കെ.സി; മുഖ്യമന്ത്രിയാകുമോ… | Boolokam