യുഡിഎഫിന്റെ കുത്തക മണ്ഡലം, പുതിയ തന്ത്രവുമായി എൽഡിഎഫ്; എറണാകുളത്ത് സമുദായവോട്ടുകൾ ചാഞ്ചാടുമോ?

യുഡിഎഫിന്റെ കുത്തക മണ്ഡലം, പുതിയ തന്ത്രവുമായി എൽഡിഎഫ്; എറണാകുളത്ത് സമുദായവോട്ടുകൾ ചാഞ്ചാടുമോ?

M
MathrubhumiSource Link
കൊച്ചി: എറണാകുളം യു.ഡി.എഫിന്റെ കുത്തക മണ്ഡലമാണ്. കോൺഗ്രസ് സ്ഥാനാർഥി ആരെന്നുപോലും നോക്കാതെ എറണാകുളത്തുകാർ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതാണ് പാരമ്പര്യം. മണ്ഡലത്തിന്റെ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് ഇടതുസ്വതന്ത്രർ കരകയറിയിട്ടുള്ളത്. അന്നെല്ലാം പ്രത്യേക രാഷ്ട്രീയ സാഹചര്യവും ഉണ്ടായിരുന്നു. To advertise here, 1987 ൽ എം.കെ. സാനുവും, 1998-ൽ സെബാസ്റ്റ്യൻ പോളുമാണ് ഇടതുപക്ഷത്തുനിന്ന് ജയിച്ചത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി തുടർച്ചയായി കോൺഗ്രസ് തന്നെയാണ് എറണാകുളത്ത് ജയിച്ചുവരുന്നത്. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മത്സരം കടുത്തതായിരുന്നു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു ഉപതിരഞ്ഞെടുപ്പിൽ ടി.ജെ. വിനോദ് ജയിച്ചുവന്നത്. എന്നാൽ കഠിന പ്രയത്നത്തിലൂടെ 2021-ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ എത്തിക്കാൻ വിനോദിന് സാധിച്ചു. ലത്തീൻ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമെന്ന നിലയിൽ സുമാദായ വോട്ടിന് എറണാകുളത്ത് വലിയ പ്രാധാന്യമുണ്ട്. അതിൽ വിള്ളൽവരുത്തുന്നതിനുള്ള തന്ത്രമാണ് ഇക്കുറി ഇടതുമുന്നണി പരീക്ഷിക്കുന്നത്. ഇടതുമുന്നണിയിൽ കാലങ്ങളായി സി.പി.എം. കൈവശംവെച്ചുവരുന്ന സീറ്റാണ് എറണാകുളം. ജയിക്കില്ലെന്ന് മാത്രമല്ല, ഒരു സ്ഥാനാർഥിയെ കണ്ടെത്താൻതന്നെ പലപ്പോഴും പാർട്ടി കഷ്ടപ്പെടാറുണ്ട്. പാർട്ടി നേതാക്കളെയും സ്വതന്ത്രരെയുമെല്ലാം പരീക്ഷിച്ച് വലഞ്ഞിരിക്കുമ്പോഴാണ്, ഇക്കുറി സീറ്റ് മാറ്റമെന്ന ചിന്ത ഉയർന്നുവന്നത്. സി.പി.എമ്മിന് ഒപ്പംനിന്ന് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സോഷ്യലിസ്റ്റ് നേതാവ് സാബു ജോർജിന് ഇക്കുറി എറണാകുളത്ത് അവസരം കൊടുക്കണമെന്ന ആലോചനയാണ് സീറ്റ് മാറ്റത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന് അനുവദിച്ചുവരുന്ന സീറ്റ് അങ്കമാലിയാണ്. അവിടെ അവരും തുടർച്ചയായി തോറ്റുവരുകയാണ്. തോൽക്കുന്ന സീറ്റുകൾ തമ്മിലുള്ള വെച്ചുമാറ്റം ജയത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന തോന്നലും അതിനുപിന്നിലുണ്ട്. ഇടതുപക്ഷ സ്ഥാനാർഥിയായി എത്തുന്ന സാബു ജോർജ് ലത്തീൻ സമുദായത്തിൽനിന്നായതിനാൽ, ഇക്കുറി സമുദായ വോട്ടുകൾ മറിക്കാനാവുമെന്ന് മുന്നണി പ്രതീക്ഷിക്കുന്നുണ്ട്. സമുദായവുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയിൽ സാബു ജോർജിന് കൂടുതൽ വോട്ടുകൾ പിടിക്കാൻ സാധിക്കും. എറണാകുളം മണ്ഡലത്തിൽ മുപ്പത്തയ്യായിരത്തോളം പാർട്ടിവോട്ടുകളുണ്ടെന്നാണ് സി.പി.എം. കണക്ക്. അതിലേക്ക് കൂടുതലായി വരുന്ന വോട്ടുകൾ കൂടിയാവുമ്പോൾ വമ്പൻ ഭൂരിപക്ഷത്തിനല്ലെങ്കിലും ജയം സാധ്യമാണെന്ന വിലയിരുത്തൽ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ, കോൺഗ്രസിന് വലിയ വേരുകളുള്ള മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽനിന്ന് വോട്ടുകൾ മാറിച്ചെയ്യുന്ന പ്രശ്നമില്ലെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. ഇടതുമുന്നണിക്കനുകൂലമായി സംസ്ഥാനത്ത് വലിയ ട്രെൻഡ്‌ ഉള്ള കാലത്തുപോലും എറണാകുളത്ത് ഭൂരിപക്ഷംപേരും കൈപ്പത്തിക്കൊപ്പം നിന്നവരാണ്. ഇക്കുറി ഭരണവിരുദ്ധതരംഗമുണ്ടെന്നും ആ സാഹചര്യത്തിൽ മുൻപത്തേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നുമാണ് മുന്നണി കണക്കുകൂട്ടുന്നത്. മണ്ഡലത്തിന്റെ ഭാഗമായ ചേരാനല്ലൂർ പഞ്ചായത്തിൽ കോൺഗ്രസിന്റെ ഭരണമാണ്. കൊച്ചി ഷനിൽ 21 ഡിവിഷനുകളിൽ 16-ഉം കോൺഗ്രസ് കൗൺസിലർമാരാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ ട്രെൻഡ്‌ അതേപടി മണ്ഡലത്തിൽ തുടരുന്നതായാണ് യു.ഡി.എഫ്. വിലയിരുത്തൽ. ടി.ജെ. വിനോദും, സാബു ജോർജും മുൻ ഡെപ്യൂട്ടി മേയർമാരാണ്. ഇരുവരും സുഹൃത്തുക്കൾ. 2010-ൽ കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാരണക്കോടം ഡിവിഷനിൽ രണ്ടുപേരും പരസ്പരം മത്സരിച്ചിട്ടുണ്ട്. അന്ന് അയിരത്തിലധികം വോട്ടിന് വിനോദാണ് വാർഡിൽ വിജയിച്ചത്. മത്സരം നിയമസഭയിലേക്കാവുമ്പോൾ വീറും വാശിയും കൂടുമെന്ന് ഉറപ്പായിരിക്കുകയാണ്. കോൺഗ്രസിൽ സിറ്റിങ് എം.എൽ.എ.മാർക്ക് സീറ്റ് ഉറപ്പായതിനാൽ ടി.ജെ. വിനോദ് നേരത്തേതന്നെ പണി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സാബു ജോർജ് റോഡ് ഷോ നടത്തിക്കൊണ്ട് പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥി ആരെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളും ട്വന്റി 20ക്കാണ് ബി.ജെ.പി. നൽകിയിട്ടുള്ളത്. നേതൃത്വം പൊതുവേ താത്പര്യം കാട്ടാത്ത സീറ്റാണ് എറണാകുളം. പുറമേ നിന്നുള്ള ഒരു സ്ഥാനാർഥി വന്നേക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. എസ്.ഐ.ആറിനുശേഷം എറണാകുളത്തെ ആകെ വോട്ട്-135483. പുരുഷന്മാർ-65148, സ്ത്രീകൾ-70333, ട്രാൻസ്‌ജെൻഡർ-2 Content Highlights: Ernakulam is a traditional UDF stronghold with historical Congress dominance., LDF is experimenting with a seat-swap strategy to leverage community-specific votes., Candidate profile: TJ Vinod (UDF) vs Sabu George (LDF), both former deputy mayors., The influence of Latin community votes is pivotal for the election outcome., Local body election trends currently favor the UDF. Published: 18 Mar 2026, 10:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഡിഎഫിന്റെ കുത്തക മണ്ഡലം, പുതിയ തന്ത്രവുമായി എൽഡിഎഫ്; എറണാ… | Boolokam