BoolokamBoolokam
യുഡിഎഫിൽ നിന്ന് 9, എൽഡിഎഫിൽ നിന്ന് 2; ഇക്കുറിയും 11 വനിതാ എംഎൽമാർ, വരുമോ വനിതാ മുഖ്യമന്ത്രി?

യുഡിഎഫിൽ നിന്ന് 9, എൽഡിഎഫിൽ നിന്ന് 2; ഇക്കുറിയും 11 വനിതാ എംഎൽമാർ, വരുമോ വനിതാ മുഖ്യമന്ത്രി?

M
MathrubhumiSource Link
കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുന്ന ദിവസം ഉറ്റുനോക്കുകയാണെന്ന് കോട്ടയത്തെ പ്രചാരണയോഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ഇടതുകോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം ആഞ്ഞടി‌ച്ച ഈ തിരഞ്ഞെടുപ്പിനൊടുവിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതാ എംഎൽമാരാണ്. ഇക്കുറി മത്സരിച്ചത് നാൽപ്പത്തിയെട്ട് വനിതകളാണ്. ഏറ്റവും കൂടുതൽ വനിതകളെ മത്സരിപ്പിച്ചത് എൽഡിഎഫും എൻഡിഎയുമാണ്. പതിനെട്ട് വനിതകളെ വീതമാണ് ഇരുകൂട്ടരും മത്സരിപ്പിച്ചത്. യുഡിഎഫ് പന്ത്രണ്ട് സ്ഥാനാർഥികളെയും മത്സരത്തിലിറക്കി. ഇതിൽ യുഡിഎഫ് മത്സരിപ്പിച്ച ഒമ്പതുപേരും എൽഡിഎഫ് മത്സരിപ്പിച്ച രണ്ടുപേരുമാണ് വിജയം വരിച്ചത്. മുൻവർഷത്തിലെ പതിനൊന്ന് വനിതാ എംഎൽഎമാർ എന്ന അക്കത്തിൽ തന്നെയാണ് ഇക്കുറിയും തൊട്ടിരിക്കുന്നത്. എൻഡിഎയുടെ പ്രതിനിഥികളായി മത്സരിച്ച വനിതകൾ എണ്ണത്തിൽ കൂടുതലായിരുന്നുവെങ്കിലും ആർക്കും വിജയം നേടാനായില്ല. എൽഡിഎഫിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട വനിതകളിൽ വീണാ ജോർജ്, ആർ ബിന്ദു, ജെ. ചിഞ്ചുറാണി എന്നിങ്ങനെ മൂന്നു മന്ത്രിമാരുമായിരുന്നു. To advertise here, ചിറയിൻകീഴിൽ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് 1422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി മനോജ് ഇടമനയേയാണ് രമ്യ തോൽപ്പിച്ചത്. കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ കൊല്ലം മണ്ഡലത്തേയാണ് പ്രതിനിധീകരിച്ചത്. 16,830 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽഡിഎഫിന്റെ എസ്.ജയമോഹനെ പരാജയപ്പെടുത്തുകയും ചെയ്തു. അരൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ 9,324 വോട്ടുകളോടെ വിജയിച്ചു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് 50,211 വോട്ടുകളോടെ വിജയിച്ചു. കോങ്ങാട് നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെ.എ. തുളസി 3706 വോട്ടുകളോടെയും എലത്തൂരിൽ നിന്ന് മത്സരിച്ച യു.ഡി.എഫിന്റെ വിദ്യാ ബാലകൃഷ്ണൻ 12,162 വോട്ടുകളോടെയും വിജയിച്ചു. പേരാമ്പ്രയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടുകളോടെയും വടകരയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ 14,862 വോട്ടുകളോടെയും വിജയിച്ചു. മാനന്തവാടിയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഉഷാ വിജയൻ 10,543 വോട്ടുകളോടെയും വിജയം വരിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഒ.എസ് അംബികയും നാട്ടികയിൽ നിന്ന് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയുമാണ് ജയിച്ച രണ്ട് എൽഡിഎഫ് നേതാക്കൾ. 7,093 വോട്ടുകളോടെയാണ് ഗീതയുടെ വിജയം. 13375 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒ.എസ് അംബികയും വിജയിച്ചു. പരാജയപ്പെട്ടവർ എൽഡിഎഫ് സ്ഥാനാർഥി ‍ചിഞ്ചുറാണി ചടയമംഗലത്തുനിന്നാണ് മത്സരിച്ചത്. യുഡിഎഫിന്റെ എംഎം നസീറിനോട് 7486 വോട്ടിന് പരാജയപ്പെട്ടു. 60,795 വോട്ടാണ് ചിഞ്ചുറാണിക്ക് നേടാനായത്. കരുനാഗപ്പള്ളിയിൽ മത്സരിച്ച എൽഡിഎഫിന്റെ എം.എസ്. താര 55,975 വോട്ടാണ് നേടിയത്. 24,618 വോട്ടിന് യു.ഡി.എഫിന്റെ സി.ആർ മഹേഷിനോട് പരാജയപ്പെടുകയും ചെയ്തു. പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രിജി കണ്ണനാണ് മത്സരിച്ചത്. 55,821 വോട്ടുകൾ നേടിയ പ്രിജി രണ്ടാം സ്ഥാനത്തേക്ക് പോയി. ആറന്മുളയിൽ നിന്ന് മത്സരിച്ച മന്ത്രികൂടിയായ വീണാ ജോർജും വിജയം വരിച്ചില്ല, 51,098 വോട്ടുകളോടെ രണ്ടാം സ്ഥാനമാണ് നേടാനായത്. വർക്കലയിലെ ബിജെപി സ്ഥാനാർഥി സ്മിതാ സുന്ദരേശരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറെ ശ്രദ്ധനേടിയ മണ്ഡലമായ വട്ടിയൂർക്കാവിലാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖ മത്സരിച്ചത്. 37,038 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. കൊട്ടാരക്കരയിൽ രണ്ടുപാർട്ടികളാണ് വനിതാപ്രതിനിധികളെ നിർത്തിയത്. യു.ഡി.എഫിനെ പ്രതിനിധീകരിച്ച് പി. ഐഷ പോറ്റിയും എൻ.ഡി.എ.യെ പ്രതിനിധീകരിച്ച് ആർ.രശ്മിയുമാണ് മത്സരിച്ചത്. യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളിലേക്ക് പോയ ആയിഷ പോറ്റിക്ക് 62,914 വോട്ടുകളും രശ്മിക്ക് 20,664 വോട്ടുകളുമാണ് ലഭിച്ചത്. കുന്നത്തൂരിൽ നിന്നുമത്സരിച്ച എൻഡിഎയുടെ രാജി പ്രസാദ് 24,841 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. അരൂർ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി ദെലീമ ജോജോ 65,145 വോട്ടുകളോടെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കായംകുളത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയും പരാജയം ഏറ്റുവാങ്ങി. 61,079 വോട്ടുകളാണ് പ്രതിഭയ്ക്ക് ലഭിച്ചത്. മാവേലിക്കരയിൽ നിന്നു മത്സരിച്ച യുഡിഎഫിന്റെ മുത്താര രാജും പരാജയപ്പെട്ടു. 51,444 വോട്ടുകളാണ് മുത്താര നേടിയത്. ഏറ്റുമാനൂരിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ആതിര ഡി നായർ 12975 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ നിർമല ജിമ്മിയും പരാജയപ്പെട്ടു. 39,053 വോട്ടുകളാണ് നിർമലയ്ക്ക് നേടാനായത്. ഇടുക്കി ഉടുമ്പൻചോലയിൽ നിന്നു മത്സരിച്ച എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥനും പരാജയപ്പെട്ടു. 10,157 വോട്ടുകളോടെ മൂന്നാം സ്ഥാനമാണ് സംഗീതയ്ക്ക് ലഭിച്ചത്. പറവൂരിൽ നിന്നു മത്സരിച്ച എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാറും 20,377 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് പോയി. തൃക്കാക്കരയിൽ എൽഡിഎഫിന്റെ പുഷ്പാദാസും പരാജയപ്പെട്ടത്. 33,164 വോട്ടുകളാണ് പുഷ്പാദാസ് നേടിയത്. തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ച് സിനിമാതാരം കൂടിയായ അഞ്ജലി നായരും പരാജയം ഏറ്റുവാങ്ങി. 29,471വോട്ടുകളാണ് അഞ്ജലി നേടിയത്. വൈപ്പിൻ മണ്ഡലത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഷൈനി 50,464 വോട്ടുകളോടെ രണ്ടാംസ്ഥാനമാണ് നേടിയത്. എൻഡിഎ സ്ഥാനാർഥി അനിത തോമസ് 13,637 വോട്ടുകളോടെ മൂന്നാംസ്ഥാനവും. ഇരിങ്ങാലക്കുടയിൽ നിന്നാണ് നിലവിലെ മന്ത്രി കൂടിയായ ആർ ബിന്ദു മത്സരിച്ചത്. 56,070 വോട്ടുകൾ നേടിയ ബിന്ദു രണ്ടാംസ്ഥാനമാണ് നേടിയത്. തൃശ്ശൂരിൽ നിന്ന് മത്സരിച്ച എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാൽ 28,662 വോട്ടുകളോടെ മൂന്നാംസ്ഥാനമാണ് ലഭിച്ചത്. കോങ്ങാട് നിന്നും മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.ശാന്തകുമാരിക്ക് 59,028 വോട്ടുകളോടെ സിറ്റിങ് സീറ്റ് നഷ്ടമായപ്പോൾ എൻഡിഎ സ്ഥാനാർഥി രേണു സുരേഷിന് 24,925 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട് മത്സരിച്ച എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 49,052 വോട്ടുകളോടെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൊണ്ടോട്ടിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.ജിജിയും പരാജയപ്പെട്ടു. 58,980 വോട്ടുകളാണ് നേടിയത്. കോട്ടക്കലിൽ നിന്ന് മത്സരിച്ച എൽഡിഎഫിന്റെ പ്രീതി കൊഞ്ചത്തും 44,393 വോട്ടുകൾ നേടിയെങ്കിലും രണ്ടാംസ്ഥാനത്തേക്ക് പോയി. മലപ്പുറത്തുനിന്ന് മത്സരിച്ച എൻഡിഎയുടെ അശ്വതി ഗുപ്തകുമാർ 9127 വോട്ടുകളോടെ മൂന്നാംസ്ഥാനമാണ് നേടിയത്. മഞ്ചേരിയിൽ നിന്ന് മത്സരിച്ച പത്മശ്രീ അജിത്തും 13,423 വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്ക് പോയി. താനൂരിൽ നിന്ന് മത്സരിച്ച എൻഡിഎ സ്ഥാനാർഥി ദീപ പുഴയ്ക്കലും മൂന്നാം സ്ഥാനമാണ് നേടിയത്. 13642 വോട്ടുകളാണ് ദീപ നേടിയത്. കോഴിക്കോട് നോർത്തിൽ മത്സരിച്ച എൻഡിഎയുടെ നവ്യാ ഹരിദാസ് 39,899 വോട്ടുകളോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.വസന്തവും പരാജയപ്പെട്ടു. 76,163 വോട്ടുകളോടെ രണ്ടാംസ്ഥാനമാണ് വസന്തം നേടിയത്. സുൽത്താൻ ബത്തേരിയിൽ നിന്ന് മത്സരിച്ച എൻഡിഎ സ്ഥാനാർഥി കവിത എഎസ് 31,308 വോട്ടുകളോടെ പരാജയപ്പെട്ടു. കൂത്തുപറമ്പിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജൻ 69,162 വോട്ടുകളോടെ രണ്ടാം സ്ഥാനം നേടി. പേരാവൂരിൽ നിന്ന് മത്സരിച്ച കെ.കെ. ഷൈലജ 61,687 വോട്ടുകളോടെയും തളിപ്പറമ്പിൽ നിന്ന് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള 78,788 വോട്ടുകളോടെയും രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. കാസർഗോഡ് നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി എം.എൽ. അശ്വിനി 53,698 വോട്ടുകളോടെ രണ്ടാംസ്ഥാനമാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും 11 പേർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 11 വനിതാ എംഎൽഎമാരാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഒമ്പതുപേർ എൽഡിഎഫ് പ്രതിനിഥികളും ഒരാൾ ആർഎംപിയിൽ നിന്നുമാണ്. കായംകുളത്തുനിന്ന് ജയിച്ച യു.പ്രതിഭ, വൈക്കത്തുനിന്ന് ജയിച്ച സി.കെ. ആശ, അരൂരിൽ നിന്ന് ദലീമ, ചടയമംഗലത്തുനിന്ന് ജെ.ചിഞ്ചുറാണി, മട്ടന്നൂരിൽ നിന്ന് കെ.കെ. ഷൈലജ ടീച്ചർ, വടകരയിൽ നിന്ന് കെ.കെ. രമ, കൊയിലാണ്ടിയിൽ നിന്ന് കാനത്തിൽ ജമീല, ആറ്റിങ്ങലിൽ നിന്ന് ഒ.എസ്. അംബിക, ഇരിങ്ങാലക്കുടയിൽ നിന്ന് ആർ ബിന്ദു, കോങ്ങാടുനിന്ന് ശാന്തകുമാരി, ആറന്മുളയിൽ നിന്ന് വീണാ ജോർജ്, വടകരയിൽ നിന്നു വിജയിച്ച യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ, തൃക്കാക്കരയിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് എന്നിങ്ങനെയാണ് വിജയിച്ചവർ. എൽഡിഎഫ് പത്ത് സ്ഥാനാർഥികളെയും യുഡിഎഫ് ഒമ്പത് സ്ഥാനാർഥികളെയും ബിജെപി പതിനാല് സ്ഥാനാർഥികളെയുമാണ് മത്സരിപ്പിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!