യുഡിഎഫ് ഒറ്റക്കെട്ട് , തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ, ഭരണമാറ്റം ഉറപ്പ്- ചെന്നിത്തല

യുഡിഎഫ് ഒറ്റക്കെട്ട് , തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ, ഭരണമാറ്റം ഉറപ്പ്- ചെന്നിത്തല

M
MathrubhumiSource Link
ഗുരുവായൂർ:  നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് പൂർണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  വിജ്ഞാപനം നേരത്തെ വരുമെന്നാണ് കരുതിയത്. തെരെഞ്ഞെടുപ്പ് പ്രഖ്യാപനം താമസിച്ചത് കൊണ്ടാണ് സ്ഥാനാർഥി നിർണ്ണയത്തിൽ അൽപ്പം താമസിച്ചതെന്നും അദ്ദേഹം ഗുരുവായൂരിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. എംപിമാർ മൽസരിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് കേരളത്തിലാരുമല്ല. അത് ഹൈക്കമാൻഡാണ്. ജി സുധാകരന്റെ കാര്യത്തിൽ യുഡിഎഫ് ഘടകക്ഷികളുമായി ആലോചിച്ച് വൈകാതെ തിരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു To advertise here, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല. പിണറായി സർക്കാരിന്റെ അവസാനത്തെ കാബിനറ്റിൽ എടുത്ത തിരുമാനങ്ങൾ നോക്കൂ. ഒന്നും നടപ്പാക്കാനല്ല. ആളുകളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ കഴിഞ്ഞ പത്തുവർഷം കൊണ്ട് എടുക്കാത്ത തിരുമാനങ്ങൾ അവസാനത്തെ രണ്ടു കാബിനറ്റിൽ എടുത്തു. രണ്ട് ഇതൊന്നും നടപ്പാക്കാനല്ല. ഭരണം മാറാൻ പോവുകയാണ് ഇതൊന്നും നടപ്പാക്കേണ്ടി വരില്ല എന്ന് അവർക്ക് തന്നെ അറിയാം. തിരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് ആളുകളെ കബളിപ്പിക്കാൻ വേണ്ടി ഇഷ്ടംപോലെ തീരുമാനങ്ങൾ എടുക്കുകയാണ്. ആളുകൾക്കൊക്കെ വെറുതെ ഭൂമി പതിച്ചു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പത്രങ്ങളിലൊക്കെ രണ്ടും മൂന്നും പേജ് പരസ്യമാണ്. ഇതിലൊന്നും ജനങ്ങൾ വീഴില്ല. ഭരണം മാറാൻ പോവുകയാണ്. ഭരണം മാറണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം- അദ്ദേഹം പറഞ്ഞു.  സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ നമുക്ക് എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാൻ കഴിയും. കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനും ഉള്ള സ്വാതന്ത്ര്യം കോൺഗ്രസിനുണ്ട്. സ്ഥാനാർത്ഥികൾ ആകാൻ ആഗ്രഹിക്കുന്നവർ ധാരാളം ആളുകൾ കോൺഗ്രസിൽ ഉണ്ടാകും, യുഡിഎഫിൽ ഉണ്ടാകും. കോൺഗ്രസ് പാർട്ടി കേരളത്തിലെ ഏറ്റവും ശക്തമായ പാർട്ടിയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാൽ എല്ലാവരും ഒരു മനസോടെ ആ സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി ആത്മാർത്ഥമായി രംഗത്തിറങ്ങി പ്രവർത്തിക്കും. ഏറ്റവും കൂടുതൽ പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഇപ്പോൾ സിപിഎമ്മിലാണ്. ഒരുകാലത്തും ഉണ്ടാകാത്ത നിലയിൽ . കേരളത്തിലെ സിപിഎം ഒരു വൻ തകർച്ചയെ നേരിടുകയാണ്. ഓരോ നേതാക്കന്മാർ പാർട്ടി വിടുകയാണ്. പ്രധാനപ്പെട്ട ആളുകൾ പാർട്ടി വിടുകയും പാർട്ടിക്ക് എതിരായി നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. കേരളത്തിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പോലീസ് ഭരണത്തിന്റെ നിർവീര്യതയാണ് ഇതെല്ലാം. കേരളത്തിൽ ഒട്ടാകെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണത്തിന്റെ കീഴിൽ ഏറ്റവും കൂടുതൽ ജനങ്ങളെ ദ്രോഹിക്കുന്നത് ഗുണ്ടകളും സാമൂഹ്യവിരുദ്ധന്മാരുമാണ്. ഇവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുൻപിൽ കൊണ്ടുവരാനോ പോലീസില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  Content Highlights: UDF is fully prepared for the upcoming assembly elections., Candidate selection is managed by the Congress High Command., Criticism of LDF government's last-minute cabinet decisions as deceptive., Highlighting internal crisis and leadership exodus within CPI(M)., Concerns raised over the deteriorating law and order situation in Kerala. Published: 15 Mar 2026, 11:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഡിഎഫ് ഒറ്റക്കെട്ട് , തെരെഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ, ഭരണ… | Boolokam