യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് രൂപം നൽകി ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി.

യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് രൂപം നൽകി ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി.

M
MathrubhumiSource Link
ജിദ്ദ: കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസികളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമായ 'പ്രവാസി സൗഹൃദ കേരളം' കെട്ടിപ്പടുക്കുന്നതിനായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് ജിദ്ദ കണ്ണൂർ ജില്ലാ കെ.എം.സി.സി. ആവശ്യപ്പെട്ടു. 'പ്രവാസി സൗഹൃദ കേരളത്തിന് യു.ഡി.എഫ് വരണം' എന്ന പ്രമേയത്തിൽ പ്രചാരണ പരിപാടികൾക്ക് കമ്മിറ്റി രൂപം നൽകിയിട്ടുണ്ട്. To advertise here, കേരളത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്ന പ്രവാസികളെ നിലവിലെ ഇടതുപക്ഷ സർക്കാർ അവഗണിക്കുകയാണെന്നും, പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും പരിഹാരം കാണാനും യു.ഡി.എഫ് സർക്കാരിന് മാത്രമേ സാധിക്കൂ എന്നും യോഗം വിലയിരുത്തി. യു.ഡി.എഫിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസി യു.ഡി.എഫ് സംവിധാനത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും. വോട്ടർമാരെ നേരിൽ ബന്ധപ്പെടുന്ന "എ കാൾ ഫോർ എ വോട്ട്" കാമ്പയിൻ, ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കൽ, പ്രചാരണ ജാഥകൾ എന്നിവയും നടക്കും. നാടിന്റെ ഐശ്വര്യത്തിനും പ്രവാസികളുടെ സുരക്ഷിതത്വത്തിനുമായി യു.ഡി.എഫിനെ അധികാരത്തിലേറ്റാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു. ആക്ടിങ് പ്രസിഡണ്ട് മുനീർ കമ്പിൽ അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് കണ്ണവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. അബൂബക്കർ കടവത്തൂർ, അബ്ദുറഹ്മാൻ വായാട്, റസാഖ് ഇരിക്കൂർ, കെ.പി. സലീം, സാദിഖ് കൊട്ടില, ആഷിർ കുറുവ, മുഹമ്മദ്‌ കുഞ്ഞി ശ്രീകണ്ടാപുരം, ആരിഫ് അണിയാരം, ഫിറോസ് ചാലാട്, ശംസുദ്ധീൻ പായേത്ത്, സൈദ് മാങ്കടവ്, മാജിദ് അബ്ദുള്ള, ഷറഫു ഇരിക്കൂർ, മുനീർ സി.എച്ച്., അഷ്‌റഫ്‌ കോയിപ്ര, അബൂബക്കർ സിറ്റി, ഷംസു ചെണ്ടയാട്, ഷഹീർ കാട്ടൂർ, ഹംസ കുഞ്ഞി കൊട്ടില, നൗഫൽ പയ്യാവൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കരിയ ആറളം സ്വാഗതവും ബഷീർ നെടുവോട് നന്ദിയും രേഖപ്പെടുത്തി. Content Highlights: Jeddah Kannur KMCC advocates for UDF in upcoming elections., Focus on 'Migrant-Friendly Kerala' initiative for NRI welfare., Critique of current government's neglect of expatriate issues., Launch of multi-channel campaign including 'Call for a Vote' and local conventions. Published: 29 Mar 2026, 12:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് രൂപം നൽകി ജിദ്ദ കണ്ണൂർ ജില്ലാ… | Boolokam