മനാമ: യുഡിഎഫ് ബഹ്റൈൻ, കൊല്ലം ജില്ലാ കൺവൻഷൻ ഒഐസിസി ഓഫീസിൽ വെച്ച് നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഐക്യ ജനാധിപത്യമുന്നണിയുടെ തിരിച്ചുവരവിൽ കൊല്ലം ജില്ല നിർണ്ണായക പങ്ക് വഹിക്കുമെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം പറഞ്ഞു. ഒഐസിസി ജില്ലാ പ്രസിഡന്റ് വില്യം ജോൺ അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ ജനറൽ സെക്രട്ടറി നാസർ തൊടിയൂർ സ്വാഗതം ആശംസിച്ചു. ചാത്തന്നൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവി വീഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു. ഇക്കുറി കൊല്ലം ജില്ലയിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കു വെച്ചു. To advertise here, Content Highlights: UDF Bahrain conducted a strategic meeting for the upcoming 2026 Kerala Assembly elections., Emphasis on Kollam district's pivotal role in the UDF's anticipated electoral comeback., Virtual address by Chathannoor constituency candidate Suraj Ravi., Leadership commitment to achieving a historic win in the district. Published: 05 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഡിഎഫ് ബഹ്റൈൻ, കൊല്ലം ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago