യുഡിഎഫ് യൂറോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശത്തുടക്കം

യുഡിഎഫ് യൂറോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശത്തുടക്കം

M
MathrubhumiSource Link
യൂറോപ്പ്: നിർണ്ണായകമായ കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് യൂറോപ്പ് ഓൺലൈൻ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ യൂറോപ്പ്, മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തോടെ പങ്കെടുത്തു. To advertise here, പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എംഎൽഎ നിർവഹിച്ചു. കേരളത്തിൽ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭരണമാറ്റം അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. പ്രവാസികളുടെ പിന്തുണ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ജനവിരുദ്ധ സർക്കാരിനെ താഴെയിറക്കാൻ 140 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവാസികൾ ഒത്തൊരുമിക്കണമെന്നും സാധിക്കുന്ന എല്ലാവരും നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാർ നൂറു സീറ്റുമായി അധികാരത്തിലേറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. വൈസ് ചെയർമാൻ ഡോ.മുഹമ്മദ് അലി കൂനാരി, ജോയിന്റ് കൺവീനർ ടോമി തൊണ്ടംകുഴി, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ ഏകോപനമൊരുക്കി. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വർ അലി ശിഹാബ്‌ തങ്ങൾ, കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എംപി, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ, റോജി ജോൺ എംഎൽഎ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. നിലവിലെ ഭരണത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും യുഡിഎഫ് മുന്നോട്ട് വയ്ക്കുന്ന ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ആശയങ്ങളും നേതാക്കൾ അവരുടെ പ്രസംഗങ്ങളിൻ അവതരിപ്പിച്ചു. ഐഒസി ഗ്ലോബൽ കോർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ്, വേൾഡ് കെഎംസിസി നേതാവ് യുഎ നസീർ, ഐഒസി സ്വിറ്റ്‌സർലൻഡ് നാഷണൽ പ്രസിഡന്റ് ജോയ് കൊച്ചാട്ട്, കെഎംസിസി യൂറോപ്യൻ യൂണിയൻ നേതാക്കന്മാരായ ഡോ.മുഹമ്മദ് അലി കൂനാരി, അസീസ്, എംഎ ജവാദ്, മുഹമ്മദ് കോട്ടക്കൽ, ഐഒസി (യുകെ)-കേരള ചാപ്റ്റർ പ്രസിഡന്റുമാരായ ഷൈനു ക്ലെയർ മാത്യൂസ്, സുജു കെ ഡാനിയേൽ, ഐഒസി (അയർലൻഡ്) കേരള ചാപ്റ്റർ പ്രസിഡന്റ് സാഞ്ചോ മുളവരിക്കൽ, കെഎംസിസി അയർലന്റ് നേതാക്കന്മാരായ ഫവാസ്, ഷഫീഖ്, പ്രവാസി കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധി ബോസ്സ്, മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളുവേലിൽ, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി യുഡിഎഫ് പ്രവർത്തകരായ നിതിൻ, മുജീബ്, ബേബി ലുക്കോസ്, അശ്വതി നായർ, ഇൻസൺ ജോസ്, ഷെഫീഖ്, സാഞ്ചോ ലൂസി, നവീൻ, ആദർശ്, നൗഫൽ, സെയ്ഫ്, ബിൻസ് വിൽസൺ, ജോർജ് ജോസഫ്, ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചത് പരിപാടിക്ക് കൂടുതൽ ഊർജവും വ്യാപ്തിയും നൽകി. സോഷ്യൽ മീഡിയയിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും, ഓരോ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഏകോപിത പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ ഓൺലൈൻ-ഓഫ്ലൈൻ സംയുക്ത പരിപാടികൾ, വോട്ടർമാരെ ലക്ഷ്യമാക്കി ബോധവത്കരണ പ്രവർത്തനങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് അറിയിച്ചു. യൂറോപ്പിലെ യുഡിഎഫ് പ്രവർത്തകരുടെ ഏകോപനവും പ്രവർത്തന ശേഷിയും ഈ തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന് നേതാക്കൾ വിലയിരുത്തി. വാർത്തയും ഫോട്ടോയും : റോമി കുര്യാക്കോസ്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഡിഎഫ് യൂറോപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക… | Boolokam