വാഷിങ്ടൺ: അമേരിക്കൻ സൈനിക വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സംഭവം ചർച്ചകളെ തടസ്സപ്പെടുത്തുമെന്ന വാദം തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് പറഞ്ഞു, 'ഇല്ല, ഒട്ടും തന്നെയില്ല. ഇല്ല, ഇത് യുദ്ധമാണ്. ഞങ്ങൾ യുദ്ധത്തിലാണ്'. എൻബിസി ന്യസിനോടാണ് ട്രംപിന്റെ പ്രതികരണം. To advertise here, അമേരിക്കൻ വിമാനം ഇറാൻ വെടിവെച്ചിട്ട ശേഷം ട്രംപിന്റെ ആദ്യത്തെ പ്രതികരണമാണിത്. പൈലറ്റിനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തുടങ്ങിയവ വെളിപ്പെടുത്താൻ ട്രംപ് വിസമ്മതിച്ചു.സങ്കീർണ്ണവും സജീവവുമായ സൈനിക നടപടികളേപ്പറ്റി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായും എൻബിസി വ്യക്തമാക്കി. F-15E ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിനടുത്ത് ഒരു അമേരിക്കൻ എ-10 വിമാനം വീഴ്ത്തിയതായും ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. ഇറാനെ അമേരിക്കൻ സൈന്യം പൂർണ്ണമായും നശിപ്പിച്ചുവെന്ന് ഡോണാൾഡ് ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് പറഞ്ഞതിന് 48 മണിക്കൂർ തികയുംമുമ്പാണ് വിമാനങ്ങൾ തകർന്നു വീണത്. F-15E ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിയൻ അതിർത്തിക്കുള്ളിൽ കയറി പൈലറ്റുമാരെ രക്ഷിക്കാൻ അമേരിക്കൻ സൈന്യത്തിന് വലിയ അപകടം നിറഞ്ഞ രക്ഷാപ്രവർത്തനം നടത്തേണ്ടി വന്നു. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും സഹായിച്ച രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ഒരു യുദ്ധ വിമാനത്തേയും ഇറാൻ ആക്രമിച്ചു. Content Highlights: President Trump confirms US-Iran tensions remain high in 2026 despite diplomatic efforts., US military aircraft downed near the Strait of Hormuz Published: 04 Apr 2026, 07:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധ വിമാനം വെടിവെച്ചിട്ടത് ഇറാനുമായുള്ള നയതന്ത്ര ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
M
MathrubhumiSource Link
about 1 month ago