യുദ്ധം മൂന്നാംവാരത്തിലേക്ക്, ആക്രമണങ്ങൾ വകവെക്കാതെ ഇറാൻ; ടെഹ്റാനിൽ ജനജീവിതം സാധാരണനിലയിലേക്ക്

യുദ്ധം മൂന്നാംവാരത്തിലേക്ക്, ആക്രമണങ്ങൾ വകവെക്കാതെ ഇറാൻ; ടെഹ്റാനിൽ ജനജീവിതം സാധാരണനിലയിലേക്ക്

M
MathrubhumiSource Link
ദുബായ്: യുദ്ധം മൂന്നാംവാരത്തിലേക്കു കടന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ-യു.എസ്. ആക്രമണം വകവെക്കാതെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ജീവിതം സാധാരണനിലയിലേക്കു മടങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. വാരാന്ത്യത്തോടെ ടെഹ്‌റാനിലെ പല ഇറാൻകാരും ജോലിക്ക് പോയിത്തുടങ്ങിയെന്ന് ‘എ.എഫ്.പി.’ റിപ്പോർട്ടുചെയ്തു. കഫേകളും റസ്റ്ററന്റുകളും വീണ്ടും പ്രവർത്തനമാരംഭിച്ചു. To advertise here, പല പട്ടണങ്ങളിലും കഴിഞ്ഞവാരത്തെ അപേക്ഷിച്ച് ഗതാഗതം കൂടി. ടെഹ്‌റാന്റെ വടക്കുള്ള പ്രധാന ഷോപ്പിങ് മേഖലയായ തജ്റിഷ് ബസാറിലെ മൂന്നിലൊന്ന് സ്റ്റാളുകളും പേർഷ്യൻ പുതുവത്സരം പ്രമാണിച്ച് തുറന്നു. എ.ടി.എമ്മുകൾക്കു മുന്നിലും വലിയ തിരക്കായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ മെല്ലിയുടെ ഓൺലൈൻ സർവീസുകൾ സമീപദിവസങ്ങളിൽ തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് പണമെടുക്കാൻ ആളുകൾ പുറത്തിറങ്ങിയത്. വെള്ളിയാഴ്ചയാണ് പേർഷ്യൻ പുതുവത്സരദിനം. അതിനിടെ, ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് വെസ്റ്റ് അസർബയ്ജാൻ പ്രവിശ്യയിൽ 20 പേരെ ഇറാൻ അറസ്റ്റുചെയ്തു. ഇസ്രയേലിലേക്കു മിസൈൽ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിനു തെക്കുള്ള പൽമാക്കിം വ്യോമതാവളം ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലയച്ചു. ലെബനനിലെ സീദോനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസിലെ പ്രമുഖരിൽ ഒരാളായ വിസം താഹ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ പോലീസ് യൂണിറ്റുകൾ ഉപഗ്രഹസംവിധാനം വഴി ആശയവിനിയമം നടത്താൻ ഉപയോഗിക്കുന്ന കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സേന പറഞ്ഞു. പടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ സൈന്യം വ്യാപക ആക്രമണം നടത്തി. ബഹ്‌റൈനിലും സൗദിഅറേബ്യയിലുമെത്തിയ ഇറാനിയൻ ഡ്രോണുകളെ വ്യോമപ്രതിരോധസംവിധാനം തടുത്തു. ഇറാനുമായുള്ള യുദ്ധസാഹചര്യത്തിൽ ആയുധംവാങ്ങുന്നതുൾപ്പെടെ സൈന്യത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കായി ഇസ്രയേൽ സർക്കാർ 82.7 കോടി ഡോളറിന്റെ (7656 കോടി രൂപ) ഫണ്ട് അനുവദിച്ചു അതിനിടെ, ഇറാഖിൽനിന്ന് എത്രയും പെട്ടെന്ന് ഒഴിയാൻ തങ്ങളുടെ പൗരരോട് യു.എസ്. നിർദേശിച്ചു. രാജ്യത്തെ ഇറാൻ അനുകൂല സായുധസംഘങ്ങൾ യു.എസിന്റെ സ്ഥാനപതികാര്യാലയവും പാശ്ചാത്യ സൈനികയൂണിറ്റുകളും ആക്രമിക്കാൻ തുടങ്ങിയതോടെയാണിത്. ബാഗ്ദാദ് വിമാനത്താവളത്തിനുസമീപം ആക്രമണമുണ്ടായത് അൽ കാർഖ് ജയിലിന്റെ സുരക്ഷ അപകടത്തിലാക്കിയെന്ന് ജലിലധികൃതർ പറഞ്ഞു. സിറിയയിൽനിന്നുള്ള ഐ.എസ്. ഭീകരരെ പാർപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. Content Highlights: Tehran residents return to daily routines despite ongoing regional military tensions., Persian New Year preparations observed in markets despite conflict., Israel allocates $827 million in emergency military funding., Hezbollah targets Israeli airbase in response to ongoing attacks., US urges citizens to evacuate Iraq due to rising security threats. Published: 16 Mar 2026, 06:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധം മൂന്നാംവാരത്തിലേക്ക്, ആക്രമണങ്ങൾ വകവെക്കാതെ ഇറാൻ; ടെ… | Boolokam