ടെഹ്‌റാൻ/ ടെൽ അവീവ്: ഇസ്രയേൽ - ഇറാൻ സംഘർഷം 19-ാം ദിവസവും രൂക്ഷമായി തുടരുന്നു. ഇരുപക്ഷത്തും വൻ നാശനഷ്ടങ്ങളും ജീവഹാനിയുമാണ് റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷങ്ങൾക്കിടയിലും ഇസ്രയേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇതിനുപുറമേ ബെയ്‌റൂട്ടിലും സ്‌ഫോടനങ്ങൾ നടന്നതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. To advertise here, ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനി, റെവല്യൂഷണറി ഗാർഡ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവർ കൊല്ലപ്പെട്ടത് ഇറാനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇസ്രയേൽ-യുഎസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി അമീർ സയീദ് ഇറവാനി ആരോപിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 1,300-ലധികം ആളുകൾ മരിച്ചതായാണ് ഇറാൻ കണക്കാക്കുന്നത്. എന്നാൽ മരണസംഖ്യ 1,858 കടന്നിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇസ്രായേൽ മനഃപൂർവം ജനവാസ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യംവയ്ക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ലെബനനിലും ദുരന്തങ്ങൾ വിതയ്ക്കുന്നുണ്ട്. ലെബനനിൽ ഇതുവരെ 773 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബുധനാഴ്ച തെക്കൻ ലെബനനിലെ സിദോനിൽ ഒരു കാറിന് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി. കൂടാതെ മധ്യ ബെയ്‌റൂട്ടിലെ ജനവാസ മേഖലയായ സുഖാഖ് അൽ-ബ്ലാറ്റിൽ മുന്നറിയിപ്പില്ലാതെ നടന്ന വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ ലക്ഷ്യംവെച്ചും ഇസ്രയേൽ സൈന്യം രാത്രികാല ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടെ ഗാസയിൽ ഹമാസ് കമാൻഡർ യഹിയ അബു-ലബ്ദയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ലാറിജാനിയുടെ ഖബറടക്കം ബുധനാഴ്ച നടക്കും. ഇതിന് പ്രതികാരമായി ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാഖിലെ എർബിലിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിൽ സഹായിക്കാത്തതിന് നാറ്റോ സഖ്യത്തെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. Content Highlights: Escalation of military operations between Iran and Israel entering day 19 Published: 18 Mar 2026, 04:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധം 19-ാം ദിവസം: ബെയ്‌റൂട്ടിൽ ഇസ്രയേൽ സ്ഫോടനത്തിൽ 10 പേർ മരിച്ചു, ഗാസയിൽ ഹമാസ് കമാൻഡറെ വധിച്ചു
M
MathrubhumiSource Link
about 2 months ago