യുദ്ധംമൂലം ഇന്ധന പ്രതിസന്ധി; പാർലമെന്റിൽ E20 പെട്രോളിനെ മോദി എന്തിന് പ്രശംസിച്ചു?

യുദ്ധംമൂലം ഇന്ധന പ്രതിസന്ധി; പാർലമെന്റിൽ E20 പെട്രോളിനെ മോദി എന്തിന് പ്രശംസിച്ചു?

M
MathrubhumiSource Link
പ ശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിച്ച നടപടികൾ വിശദീകരിക്കുന്നതിനിടയിൽ, E20 പെട്രോളിനെക്കുറിച്ച് പ്രത്യേകം പരാമർശിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാൽ ഇന്ത്യയ്ക്ക് കുറഞ്ഞ അളവിൽ മാത്രം എണ്ണ ഇറക്കുമതി ചെയ്താൽ മതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. To advertise here, എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യ വലിയ അളവിൽ ഗൾഫ് മേഖലയെയാണ് ആശ്രയിക്കുന്നത്. ഇത് ഫെബ്രുവരി 28-ന് ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്നുണ്ടായതും വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ യുദ്ധത്തിന്റെ പിടിയിലമർന്ന മേഖലയാണ്. "ഈ പ്രതിസന്ധി ഘട്ടത്തിൽ, രാജ്യത്തിന്റെ മറ്റൊരു തയ്യാറെടുപ്പ് വളരെ ഉപകാരപ്രദമായെന്ന് തെളിയിക്കുന്നു. കഴിഞ്ഞ 10-11 വർഷത്തിനുള്ളിൽ, എഥനോൾ ഉത്പാദനത്തിലും മിശ്രിതത്തിലും അഭൂതപൂർവമായ പുരോഗതി കൈവരിച്ചു," ലോക്സഭയിൽ ഏകദേശം 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. "പത്ത് വർഷം മുൻപ്, രാജ്യത്ത് ഒരു ശതമാനം എഥനോൾ മിശ്രിതത്തിന്റെ ശേഷി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന്, പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്നതിലേക്ക് നാം എത്തിയിരിക്കുന്നു. ഇത് കാരണം, കഴിഞ്ഞ വർഷം ഏകദേശം 4.5 കോടി ബാരൽ കുറഞ്ഞ അളവിൽ എണ്ണ ഇറക്കുമതി ചെയ്താൽ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ചേർന്നതാണ് E20 ഇന്ധനം. എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, എഥനോൾ മിശ്രിതത്തിനായി കരിമ്പ് നൽകുന്ന കർഷകരെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിനുപിന്നിലെ പിന്നിലെ ലക്ഷ്യം. എന്നാൽ ഇന്ത്യ കഴിഞ്ഞവർഷം കൈവരിച്ച E20യുടെ ഏകീകൃത വിതരണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. E20 ഇന്ധനം എൻജിനുകൾക്ക് കേടുപാടുകൾ വരുത്തുമെന്നും മൈലേജ് കുറയാൻ കാരണമാകുമെന്നുമാണ് വാഹന ഉടമകളുടെ ആരോപണം. പ്രത്യേകിച്ച് പഴയ വാഹനങ്ങളിൽ. അതേസമയം, കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും ഇത് ആവർത്തിച്ച് നിഷേധിക്കുകയും ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ, യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ മിശ്രിതം വിതരണം ചെയ്യാമെന്ന് അഖിലേന്ത്യാ ഡിസ്റ്റിലേഴ്സ് അസോസിയേഷൻ (AIDA) സന്നദ്ധത അറിയിച്ചിട്ടുണ്ട്. എഥനോൾ മിശ്രിതത്തിനായുള്ള സർക്കാർ നിബന്ധന ക്രമേണ 30 ശതമാനമായി വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ, ബ്രസീലിന്റെ മാതൃകയിൽ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കാൻ കഴിവുള്ള ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളുടെ അവതരണം, ഗാർഹികവും വാണിജ്യപരവുമായ ഉപയോഗത്തിനായി എഥനോൾ അടിസ്ഥാനമാക്കിയുള്ള പാചക അടുപ്പുകളുടെ പ്രോത്സാഹനം,ഡീസലിലും എത്തനോൾ മിശ്രിതം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണം എന്നിവയ്ക്കും AIDA ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ എഥനോൾ മേഖലയ്ക്ക് ഇപ്പോൾ ഏകദേശം 2,000 കോടി ലിറ്റർ ഉത്പാദന ശേഷിയുണ്ട്. 380-ൽ അധികം ഡിസ്റ്റിലറികളും പ്രവർത്തിക്കുന്നു. കൂടാതെ 33 എണ്ണംകൂടി നിർമാണത്തിലാണ്. E20-ൽ എന്തിനാണ് വിവാദം? വാഹനങ്ങളുടെ മൈലേജ് കുറയുന്നതും എൻജിൻ കേടുപാടുകൾ സംഭവിക്കുന്നതുമായ റിപ്പോർട്ടുകൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. 2023 മുതലാണ് സർക്കാർ E20യുടെ ഘട്ടത്തിലേക്ക് കടന്നത്. പഴയ കാറുകളുമായി പൊരുത്തപ്പെടുന്ന E5, E10 പോലുള്ള മറ്റ് മിശ്രിതങ്ങളും അന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയിലെ ഏകദേശം 90,000 ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ഈ മിശ്രിതങ്ങൾ ഇപ്പോൾ പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. അതേസമയം, 2023 ഏപ്രിലിന് ശേഷം നിർമിച്ച കാറുകളും ഇരുചക്രവാഹനങ്ങളും E20-ക്ക് അനുയോജ്യമാണ്. പഴയ വാഹനങ്ങൾ E20 ഇന്ധനം ഉപയോഗിച്ചാൽ, എൻജിൻ നോക്കിങ്, തുരുമ്പെടുക്കൽ, ഇന്ധനക്ഷമത കുറയുക, റബ്ബർ ഹോസുകളും പ്ലാസ്റ്റിക് പൈപ്പുകളും കേടാവുക എന്നിവയുണ്ടാകാം എന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിഷയം കഴിഞ്ഞ വർഷം സുപ്രീം കോടതിയിലുമെത്തി. എന്നാൽ E20യുടെ വിൽപ്പന നിർബന്ധമാക്കുന്ന കേന്ദ്രസർക്കാരിന്റെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്യുന്ന പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി. Content Highlights: India achieved 20% ethanol blending target to reduce crude oil import dependency., Ethanol blending supports sugarcane farmers and lowers carbon emissions by 30%., Concerns regarding mileage and engine compatibility in pre-2023 vehicles persist., Government maintains E20 is safe and dismisses claims of engine damage as misinformation., Industry bodies suggest scaling to 30% blending and introducing flex-fuel vehicles. Published: 23 Mar 2026, 06:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധംമൂലം ഇന്ധന പ്രതിസന്ധി; പാർലമെന്റിൽ E20 പെട്രോളിനെ മോദ… | Boolokam