യുദ്ധത്തിനെതിരേ ചിത്രങ്ങളുമായി ദി ക്യാമ്പ് പ്രവർത്തകർ

യുദ്ധത്തിനെതിരേ ചിത്രങ്ങളുമായി ദി ക്യാമ്പ് പ്രവർത്തകർ

M
MathrubhumiSource Link
പേരാമ്പ്ര : ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പ് പേരാമ്പ്രയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരേ ചിത്രംവരച്ച് പ്രതിഷേധിച്ചു. യുദ്ധക്കെടുതി നമ്മുടെ വീടുകളിലെ അടുക്കളകളിലേക്കുവരെ വ്യാപിച്ച സാഹചര്യത്തിലാണ് പ്രതിഷേധപരിപാടി ഒരുക്കിയത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ഡോ. പി. സോമനാഥൻ ഉദ്ഘാടനംചെയ്തു. To advertise here, ദി ക്യാമ്പ് പ്രസിഡന്റ് കെ.സി. രാജീവൻ അധ്യക്ഷനായി. മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി. ദി ക്യാമ്പ് സെക്രട്ടറി വി.കെ. സുരേഷ് കുമാർ, നിതേഷ് തെക്കേലത്ത്, കെ.സി. രാജീവൻ, രഞ്ജിത്ത് പട്ടാണിപ്പാറ, ലിതേഷ് കരുണാകരൻ, അഭിലാഷ് തിരുവോത്ത്, ബഷീർ ചിത്രകൂടം, ബിജു കല്ലായി, രാജേഷ് രാജകല, സിനോജ് ജോസ്, ശ്രീജേഷ് ശ്രീലകം തുടങ്ങിയവർ നേതൃത്വംനൽകി. Published: 26 Mar 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുദ്ധത്തിനെതിരേ ചിത്രങ്ങളുമായി ദി ക്യാമ്പ് പ്രവർത്തകർ — Mat… | Boolokam