വളാഞ്ചേരി : പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ ഭീകരതയ്ക്കെതിരേ വളാഞ്ചേരി വര ഫൈൻ ആർട്‌സ് കോളേജിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധചിത്രങ്ങൾ വരച്ച് പ്രതിഷേധിച്ചു. ബസ്‍സ്റ്റാൻഡ് പരിസരത്ത് ചിത്രകാരൻ വി.എസ്. പ്രകാശ് യുദ്ധവിരുദ്ധ പോസ്റ്ററുകൾ വരച്ച് പ്രതിഷേധ കാംപെയ്ൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സുരേഷ് മേച്ചേരി, പ്രമോദ് ശങ്കരൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ അശ്വതി, അരുൺ എന്നിവർ നേതൃത്വം നൽകി. To advertise here, യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ അനിവാര്യതയും തുറന്നുകാട്ടുന്ന ഇരുപതിലധികം ചിത്രങ്ങൾ വിദ്യാർഥികൾ വരച്ചു. പൊതുജനങ്ങൾക്കും ചിത്രംവരയിൽ പങ്കെടുക്കാൻ വലിയ കാൻവാസ് ഒരുക്കിയിരുന്നു. ധാരാളംപേർ ചിത്രംവരച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. Published: 20 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധത്തിനെതിരേ ചിത്രങ്ങൾവരച്ച് വിദ്യാർഥികൾ
M
MathrubhumiSource Link
about 2 months ago