കോട്ടയം: പശ്ചിമേഷ്യൻ യുദ്ധം, സംസ്ഥാനത്തെ റോഡ് പണിയെയും ബാധിക്കാൻ പോകുന്നു. മാർച്ച് 12-ന് എണ്ണക്കമ്പനികൾ നൽകിയ വിലവിവരപ്പട്ടികപ്രകാരം ടാർ വിലയിൽ ടണ്ണിന് 3500 രൂപയുടെ വർധനയുണ്ടായി. മാർച്ചിൽ മൂന്നാം വട്ടമാണ് വിലകൂട്ടുന്നത്. 18 ശതമാനം ജി.എസ്.ടി. സഹിതം ടണ്ണിന് 65,195 രൂപയാണിപ്പോൾ വില. To advertise here, മാർച്ച് ഒന്നിന് ബിറ്റുമിൻ വിജി 30 വിഭാഗത്തിന് അടിസ്ഥാന വില 49,750 രൂപയായിരുന്നു. 18 ശതമാനം ജി.എസ്.ടി.യും ചേരുമ്പോൾ വിൽപ്പന വില 58,705 രൂപ. മാർച്ച് ഒന്നിന് മുമ്പ് അടിസ്ഥാന വില 49,620 രൂപയായിരുന്നു. ഇതിൽനിന്ന് 130 രൂപയുടെ വർധനയാണുണ്ടായത്. എന്നാൽ, നാല് ദിവസത്തിന് ശേഷം മാർച്ച് അഞ്ചിന് അടുത്ത വിലവിവര പട്ടിക കൈമാറി. ഇതോടെ അടിസ്ഥാനവില 51,750 രൂപയും വിൽപ്പനവില 61,065 രൂപയുമായി. ബിറ്റുമിൻ വേണ്ടത്ര കിട്ടാനില്ലാത്ത സാഹചര്യവും വന്നേക്കുമെന്ന് സൂചനയുണ്ട്. കരാറുകാർ വിപണി നിരക്കിനേക്കാൾ കുറഞ്ഞ തോതിലാണ് പണികൾക്ക് തുക വെച്ചിരിക്കുന്നത്. 18 മാസത്തിൽ കൂടുതൽ പൂർത്തിയാക്കൽ കാലാവധിയുള്ള ജോലികൾക്ക് വിലവ്യതിയാന വ്യവസ്ഥ ബാധകമാണ്. വിപണിനിരക്ക് കൂടിയതിന്റെ നഷ്ടപരിഹാരം കരാറുകാരന് കിട്ടും. എന്നാൽ, സംസ്ഥാനത്തെ 90 ശതമാനം ജോലികളും 18 മാസത്തിൽ താഴെ കാലാവധിയുള്ളതാണ്. അതിനാൽ വിപണിവില മാറ്റം കനത്ത നഷ്ടമാകുമെന്ന് കരാറുകാർ പറയുന്നു. എല്ലാ പ്രവൃത്തികൾക്കും വിലവ്യതിയാന വ്യവസ്ഥ ബാധകമാക്കണമെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു. നിലവിൽ വിവിധ വകുപ്പുകളിൽനിന്ന് 8000 കോടി രൂപയോളമാണ് കരാറുകാർക്ക് കുടിശ്ശിക കിട്ടാനുള്ളത്. ജൽജീവൻ മിഷനാണ് ഇതിൽ മുന്നിൽ. കുടിവെള്ളപൈപ്പിടലിന് ശേഷം റോഡുപണി നടത്തിയതിന്റെ തുകയാണിത്. നിലവിൽ പണി തുടങ്ങിയതുപോലും പൂർത്തിയാക്കാൻ പറ്റാതെ വന്നേക്കും. Content Highlights: tar prices surged by 3500 INR per tonne in March alone., 90% of road projects in Kerala lack price variation clauses, leading to contractor losses., Contractors are currently owed 8000 crore INR in outstanding dues by the government., Ongoing projects, including Jal Jeevan Mission, face potential suspension. Published: 14 Mar 2026, 08:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധത്തിൽ കത്തി ടാർവില, ടണ്ണിന് 3500 രൂപയുടെ വർധന; റോഡ് പണി നിലയ്ക്കും
M
MathrubhumiSource Link
about 2 months ago