ടെക്‌നോളജി ഡെസ്‌ക് Last Updated: 17 March 2026, 11:36 AM IST വെനസ്വേലയില്‍ സൈനിക നീക്കങ്ങള്‍ നടത്തുകയും ഇറാനില്‍ യുദ്ധം തുടരുകയും ചെയ്യുന്നതിനിടെ യുഎസ് സര്‍ക്കാര്‍ എഐ സ്ഥാപനങ്ങളെ സമീപിക്കുന്നതും കരാറുകളില്‍ ഏര്‍പ്പെടുന്നതും വിഷയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രതീകാത്മകചിത്രം | AFP പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വലിയ ശ്രദ്ധനേടിയ നിർമിതബുദ്ധി (എഐ) കമ്പനിയാണ് ആന്ത്രോപിക്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാൻ ആക്രമിക്കാൻ തുടങ്ങുന്നതിന് ദിവസങ്ങൾക്കുമുമ്പ് പെന്റഗണും ആന്ത്രോപിക്കും തമ്മിൽ ഇടഞ്ഞിരുന്നു. ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ യു.എസ് സൈന്യത്തിന് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയണമെന്ന ആവശ്യം ആന്ത്രോപിക് തള്ളിയതിനെ തുടർന്നായിരുന്നു ഇത്. To advertise here, പിന്നാലെ ആന്ത്രോപിക്കിന് പെന്റഗൺ വിലക്കേർപ്പെടുത്തി. എന്നാൽ വിലക്ക് വന്നതിന് ശേഷവും ആന്ത്രോപിക്കിന്റെ ക്ലോഡ് അടക്കമുള്ള എഐ ടൂളുകൾ ഇറാൻ ആക്രമണത്തിൽ അമേരിക്ക ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തൽ പിന്നാലെ വന്നു. ക്ലോഡ് എഐ സംവിധാനങ്ങൾ ഒറ്റദിവസംകൊണ്ട് വലിച്ചെറിയാൻ എളുപ്പമല്ല എന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അതിനിടെ രാസായുധ വിദഗ്ധരെയും സ്‌ഫോടകവസ്തു വിദഗ്ധരെയും നിയമിക്കാൻ ആന്ത്രോപിക് നീക്കം തുടങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എഐ കമ്പനി എന്തിനുവേണ്ടിയാണ് രാസായുധ വിദഗ്ധരെയടക്കം നിയമിക്കൻ ഒരുങ്ങുന്നതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. വിനാശം വരുത്തിവെക്കുന്ന തരത്തിലുള്ള ദുരുപയോഗം' തടയുന്നതിനാണ് രാസായുധ വിദഗ്ധരെയടക്കം കമ്പനിയിൽ നിയമിക്കാൻ ആന്ത്രോപിക് ഒരുങ്ങുന്നതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. എഐ ടൂളുകൾ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. രാസായുധം അടക്കമുള്ളവ നിർമിക്കാൻ ആരെയും പഠിപ്പിക്കാൻ എഐ ടൂളിന് കഴിയും. ഇത്തരം അപകടസാധ്യത ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് കമ്പനി ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്. അപേക്ഷകർക്ക് രാസായുധ രംഗത്തും സ്‌ഫോടനങ്ങൾ പ്രതിരോധിക്കുന്നതിലും കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം വേണമെന്നും റേഡിയോളജിക്കൽ ഡിസ്‌പെർഷൻ ഉപകരണങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം എന്നും LinkedIn റിക്രൂട്ട്മെന്റ് പോസ്റ്റിൽ കമ്പനി പറയുന്നു. ആന്ത്രോപിക് മാത്രമല്ല ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. ഓപ്പൺഎഐയും സമാനമായ പരസ്യം നൽകിയിട്ടുണ്ട്. ബയോളജിക്കൽ, കെമിക്കൽ രംഗങ്ങളിൽ വിദഗ്ധനായ ഗവേഷരെ ആവശ്യമുണ്ടെന്ന് അവരുടെ കരിയർ വെബ്‌സൈറ്റിൽ പറയുന്നു. ആന്ത്രോപിക് വാഗ്ദാനം ചെയ്യുന്നതിന്റെ ഇരട്ടിയിലധികം തുകയാണ് വാഗ്ദാനം ചെയ്യുന്നത്. എഐ കമ്പനികളുടെ ഇത്തരം നീക്കങ്ങളെ വിവിധ മേഖലകളിലെ വിദഗ്ധർ പിന്തുണയ്ക്കുന്നുണ്ട്. ആയുധ നിർമാണത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകാൻ എഐ ടൂളുകൾക്ക് കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കാൻ കഴിയുമെങ്കിലും അതുകൊണ്ട് കാര്യമില്ലെന്ന് അവർ പറയുന്നു. ആയുധ നിർമാണത്തിനടക്കം എഐ ഉപയോഗിക്കുന്നത് തടയാൻ അന്താരാഷ്ട്ര ഉടമ്പടികളോ മറ്റ് നിയന്ത്രണമോ ഇല്ല. എഐയുടെ ദുരുപയോഗം തടയുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും എവിടെയും നടക്കുന്നില്ല. വെനസ്വേലയിൽ സൈനിക നീക്കങ്ങൾ നടത്തുകയും ഇറാനിൽ യുദ്ധം തുടരുകയും ചെയ്യുന്നതിനിടെ യുഎസ് സർക്കാർ എഐ സ്ഥാപനങ്ങളെ സമീപിക്കുന്നതും കരാറുകളിൽ ഏർപ്പെടുന്നതും വിഷയത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. Content Highlights: Anthropic and OpenAI are hiring specialists in chemical and radiological weapons to strengthen AI safety guardrails., Experts warn that training AI on weapon-related data creates inherent security risks., The move comes amid geopolitical tensions and debates regarding the use of AI in military applications., Anthropic is currently in a legal dispute with the US Department of Defense over autonomous weapon usage. Published: 17 Mar 2026, 11:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുദ്ധത്തിൽ AI, വിലക്ക്; പിന്നാലെ രാസായുധ വിദഗ്ധനെ നിയമിക്കാൻ ആന്ത്രോപിക്
M
MathrubhumiSource Link
about 2 months ago