തൃശ്ശൂർ: കഴിഞ്ഞ ദിവസം തൃശ്ശൂർ കളക്ടറേറ്റിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുത്ത വാർത്താ സമ്മേളനം യുവതി തടസ്സപ്പെടുത്തിയതിനു കാരണം 'ചക്ക'. വെടിക്കെട്ടുദുരന്തം സംബന്ധിച്ച് പത്രസമ്മേളനം നടത്താനെത്തിയ മന്ത്രിമാർക്കു മുന്നിലാണ് ചക്കപ്രശ്‌നവുമായി എത്തിയ യുവതി പ്രതിഷേധിച്ചത്. കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു. To advertise here, അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ലെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. പത്രസമ്മേളനം നടക്കുന്ന കോൺഫറൻസ് ഹാളിലേക്കു കയറിയ യുവതി തന്റെ പ്രശ്‌നത്തിൽ തീരുമാനം വേണമെന്ന ആവശ്യമായി മന്ത്രിമാർക്കു മുന്നിൽ നിന്നു. ''മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ'' എന്നു യുവതി മന്ത്രിമാരോട് തർക്കിക്കുകയും ചെയ്തു. മന്ത്രി ആർ. ബിന്ദു പരാതികൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയിട്ടും ഹാളിൽനിന്ന് പുറത്തുകടക്കാൻ യുവതി തയ്യാറായില്ല. പത്രസമ്മേളനം കഴിഞ്ഞിട്ടു സംസാരിക്കാമെന്ന മന്ത്രിയുടെ വാക്കുകൾക്കു മുന്നിലും യുവതി വഴങ്ങിയില്ല. ഒടുവിൽ വനിതാ പോലീസെത്തി യുവതിയെ മാറ്റിയശേഷമാണ് പത്രസമ്മേളനം നടത്തിയത്. Content Highlights: A woman disrupted a press conference held by Ministers VN Vasavan, R Bindu, and Ramachandran Kadannappally., The protest was triggered by a long-standing neighbor dispute regarding a jackfruit tree., The incident occurred at the Thrissur Collectorate PR Chamber., Police intervention was required to remove the woman from the conference hall. Published: 23 Apr 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുവതി മന്ത്രിമാരുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തിയ സംഭവം; പ്രശ്‌നം അയൽവാസിയുടെ പറമ്പിലെ ചക്ക
M
MathrubhumiSource Link
17 days ago