യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

തൊട്ടിൽപ്പാലം (കോഴിക്കോട്): മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32) എന്നിവരെയാണ് മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ ഒരേകയറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. To advertise here, ചൊവ്വാഴ്ച രാവിലെ ശരണ്യ പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞ് പോയതായിരുന്നു. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056) Content Highlights: Two individuals found dead in a vacant land in Mambilad, Kozhikode., Bodies identified as Sharanya (30) and Ajesh (32)., Perambra police conducted an investigation using tower location data., Bodies transferred to Kozhikode Government Medical College for post-mortem., Mental health support resources provided for those in distress. Published: 22 Apr 2026, 07:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ ക… | Boolokam