Movies Desk Last Updated: 01 Apr 2026, 01:28 am IST രഞ്ജിത്ത് | ചിത്രം: മാതൃഭൂമി തൊടുപുഴ: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിലാണ് സംവിധായകനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തത്. രഞ്ജിത്തിനെ പോലീസ് തൊടുപുഴ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. യാത്രയ്ക്കിടെ തൊടുപുഴയിൽവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. To advertise here, ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് യുവനടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം അതീവരഹസ്യമായിട്ടായിരുന്നു അറസ്റ്റുനടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുമ്പാകെയാണ് നടി ആദ്യം പരാതിപ്പെട്ടത്. പിന്നീടിത് പോലീസിന് കൈമാറി. പരാതിയിൽ അതീവരഹസ്യമായാണ് കേരളാ പോലീസ് നീങ്ങിയത്. നേരത്തെ, സംവിധായകനെതിരേ സമാനരീതിയിൽ രണ്ടുപരാതികൾ ഉയർന്നിരുന്നു. ബംഗാളി നടിയുടെ വെളിപ്പെടുത്തലിലായിരുന്നു ഒരു പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും കേസെടുത്തിരുന്നു. Content Highlights: Director Ranjith arrested by Ernakulam Central Police, Case filed based on sexual assault complaint by a young actress, Police custody executed near Thodupuzha Published: 31 Mar 2026, 10:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുവനടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ
M
MathrubhumiSource Link
about 1 month ago