നെടുങ്കണ്ടം : യുവാക്കൾ ക്രിയാത്മകമായ സ്വപ്നങ്ങൾകണ്ട് സമൂഹത്തിന്റെ വളർച്ചയ്ക്കായി രംഗത്തിറങ്ങണമെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. To advertise here, കെ.സി.വൈ.എം. ഇടുക്കി രൂപതയുടെ പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ ക്രിസ്തുവിനെ മാതൃകയാക്കണം. സഭയുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കണം. അരാഷ്ട്രീയ വാദം ഇന്നത്തെ തലമുറയിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് ശരിയായ സമീപനമല്ല. രാഷ്ട്രീയത്തിലും യുവജനങ്ങൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കണമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. കെ.സി.വൈ.എം. ഇടുക്കി രൂപതാ പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ അധ്യക്ഷനായി. രൂപതാ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി ഡയറക്ടർ ഫാ.ഡിറ്റോ കൂള മുഖ്യപ്രഭാഷണവും ഇടുക്കി രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. രൂപതാ ജന. സെക്രട്ടറി അമൽ ജിജു ജോസഫ്, സിസ്റ്റർ ലിന്റ, ഫാ.ജെയിംസ് മാക്കിയിൽ, ഫാ.തോമസ് വട്ടമല, ഫാ.ജെറിൻ അയിലുമാലിൽ, അലന്റ് ജോസ്, അമിതാ ട്രീസാ സാജൻ എന്നിവർ സംസാരിച്ചു. രൂപതയിലെ 105 യൂണിറ്റുകളിൽനിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. രൂപതയിലെ വിവിധ മേഖലകളിൽനിന്നുള്ള വൈദികരും യുവജന നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. അസംബ്ലി ഞായറാഴ്ച സമാപിക്കും. Published: 19 Apr 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുവാക്കൾ സമൂഹ വളർച്ചയ്ക്കായി രംഗത്തിറങ്ങണം -മാർ ജോൺ നെല്ലിക്കുന്നേൽ
M
MathrubhumiSource Link
21 days ago