യുവാക്കൾക്ക് ഒരു കോടി തൊഴിൽ

യുവാക്കൾക്ക് ഒരു കോടി തൊഴിൽ

M
MathrubhumiSource Link
പ്രകടന പത്രികയുമായി പി.എം.കെ. To advertise here, ചെന്നൈ : തമിഴ്നാട് ലഹരിവിമുക്തമാക്കുമെന്നും യുവാക്കൾക്ക് ഒരു കോടി തൊഴിൽ നൽകുമെന്നും ഉൾപ്പെടെയുളള വാഗ്ദാനങ്ങളുമായി പി.എം.കെ. പ്രകടനപത്രിക. ബുധനാഴ്ച പാർട്ടി പ്രസിഡന്റ് അൻപുമണി രാംദാസ് ആണ് പ്രകടനപത്രിക പുറത്തിറക്കിയത്. യുജനങ്ങൾക്ക് തൊഴിൽ എന്നതിനാണ് പാർട്ടിയുടെ പ്രഥമ പരിഗണന. അധികാരത്തിൽ പങ്കുലഭിച്ചാൽ ആദ്യ വർഷംതന്നെ 40,000 സർക്കാർ ഒഴിവുകൾ പി.എസ്.സി. പരീക്ഷകളിലൂടെ നികത്തും. തമിഴ്നാട്ടിലുടനീളം ഒരു കോടി ജോലികൾ നൽകുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇതു നടത്തുക. എല്ലാ വീട്ടിലും കുറഞ്ഞത് ഒരാൾക്കെങ്കിലും സർക്കാർ ജോലി എന്നതാണ് ലക്ഷ്യം - അൻപുമണി മാധ്യമപ്രവർത്തകരോടു പറഞ്ഞു.നഗര, ഗ്രാമപ്രദേശങ്ങളിൽ മയക്കുമരുന്നും മദ്യവും നിയന്ത്രിക്കും. സർക്കാർ നേതൃത്വത്തിലുള്ള ടാസ്മാക് മദ്യശാലകൾ ഘട്ടംഘട്ടമായി നിർത്തലാക്കും. മയക്കുമരുന്നിനെതിരേ പോരാടുന്നതിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കും.കാർഷിക വായ്പ എഴുതിത്തള്ളും. കാർഷികോത്‌പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ. Published: 02 Apr 2026, 12:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുവാക്കൾക്ക് ഒരു കോടി തൊഴിൽ — Mathrubhumi | Boolokam | Boolokam