യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ യുഡിഎഫിന്റെ നടപടി

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ യുഡിഎഫിന്റെ നടപടി

M
MathrubhumiSource Link
കായംകുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നടപടിയെടുത്ത് യുഡിഎഫ്. യുഡിഎഫ് കൺവൻഷനിൽ പ്രതിഭയ്ക്കെതിരെ മോശം പരാമർശം നടത്തിയ എ. ഇർഷാദിനെ കായംകുളം നിയോജകമണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല. To advertise here, യുഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ ആഘാതമേൽപ്പിച്ച ഈ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഒരു സ്ത്രീക്കെതിരെ നടത്തിയ മോശമായ പ്രസ്താവന കേവലം ഖേദപ്രകടനത്തിൽ ഒതുങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഖേദപ്രകടനം എന്നത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെങ്കിലും ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച നേതാവിനെ സ്ഥാനത്ത് നിലനിർത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിലയിരുത്തുകളെ തുടർന്നാണ് നടപടിയെന്നാണ് വിവരം. യുഡിഎഫ് തലത്തിലുള്ള നടപടിക്ക് പിന്നാലെ മുസ്ലിം ലീഗ് പാർട്ടി തലത്തിലും ഇർഷാദിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം. Content Highlights: UDF removes Irshad from Kayamkulam chairman post following derogatory remarks against U. Prathibha. Published: 25 Mar 2026, 07:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു. പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ഇർഷാദിനെതിരെ യ… | Boolokam