യു.എസ്‌. സൈന്യത്തിൽ പോര് കനക്കുന്നു; കാഷ് പട്ടേലും തുൾസി ഗബ്ബാർഡും ഉടൻ തെറിച്ചേക്കും

യു.എസ്‌. സൈന്യത്തിൽ പോര് കനക്കുന്നു; കാഷ് പട്ടേലും തുൾസി ഗബ്ബാർഡും ഉടൻ തെറിച്ചേക്കും

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരുമാസം പിന്നിട്ടിരിക്കേ യു.എസ്. സൈന്യത്തിലും പോര്‌ കനക്കുന്നു. കരസേനാമേധാവി ജനറൽ റാൻഡി ജോർജിനെ പ്രതിരോധസെക്രട്ടി പീറ്റ്‌ഹെഗ്‌സെത്ത് പുറത്താക്കി. കാലാവധിപൂർത്തിയാക്കാൻ ഒരു വർഷം ശേഷിക്കേയാണ് ജോർജിനോട് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ ട്രാൻസ്ഫർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡിന് നേതൃത്വം നൽകുന്ന ജനറൽ ഡേവിഡ് ഹോഡ്‌നെയും സേനാ ജനറൽ വില്യം ഗ്രീൻ ജൂനിയറെയും പുറത്താക്കി. യുദ്ധം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹെഗ്സെത്തും സൈനികനേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കാരണം. To advertise here, ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരെ പുറത്താക്കിയിരുന്നു. എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ, ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് എന്നിവരും ഉടൻ തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് യു.എസ്. വിമാനങ്ങൾഇറാൻ വെടിവെച്ചിട്ടു 24 മണിക്കൂറിനിടെ യു.എസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനം ഇറാന്റെ അതിർത്തിക്കുള്ളിൽവെച്ചും ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II വിമാനം ഹോർമുസ് കടലിടുക്കിന് സമീപത്തും ഇറാൻ വെടിവെച്ചിട്ടു. ഇറാന്റെ മണ്ണിൽ യു.എസ്. സേനാവിമാനം തകരുന്നത് ആദ്യമാണ്. എഫ്-15-ൽനിന്ന് ചാടിയ വൈമാനികരിലൊരാളെ യു.എസ്. സ്പെഷ്യൽഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. മറ്റേയാൾക്കായി ഇറാൻ, യു.എസ്. സൈന്യങ്ങൾ തിരച്ചിൽ തുടരുകയാണ്. ‘അമേരിക്കക്കാരെ കണ്ടാലുടൻ വെടിവെക്കുക’ എന്ന് ആദ്യം ഇറാൻ ഭരണകൂടം നിർദേശംനൽകിയെങ്കിലും പിന്നീട് പൈലറ്റിനെ കണ്ടെത്തി ജീവനോടെ കൈമാറുന്നവർക്ക് 66,100 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു. ഇതോടെ ഇറാൻകാർ ആയുധങ്ങളുമായി തിരച്ചിലിനിറങ്ങി. അതിനിടെ, യു.എ.ഇ.യിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഈജിപ്ഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. വെടിവെച്ചിട്ടത് മജീദ് യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും ഇറാൻ വെടിവെച്ചിട്ടത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മജീദ് വ്യോമവേധ മിസൈൽ ഉപയോഗിച്ചാണെന്നാണ് കണ്ടെത്തൽ. Content Highlights: Defense Secretary Pete Hegseth fires Army Chief General Randy George and other top commanders., Iran successfully downed two US aircraft (F-15E Strike Eagle and A-10 Thunderbolt II)., Escalation of conflict in the Strait of Hormuz and Iranian territory., Use of indigenous 'Majid' air defense missiles by Iran., Ongoing rescue operations for downed US pilots amidst regional instability. Published: 05 Apr 2026, 04:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എസ്‌. സൈന്യത്തിൽ പോര് കനക്കുന്നു; കാഷ് പട്ടേലും തുൾസി ഗബ… | Boolokam