ഫുജൈറ: യു.എ.ഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. To advertise here, ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഓയിൽ ഇൻഡസ്ട്രീസ് സോണിൽ തീപ്പിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് നാശനഷ്ടങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫുജൈറ മീഡിയ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യു.എ.ഇയിൽ തിങ്കളാഴ്ച മാത്രമായി ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. Content Highlights: Iranian drone strike confirmed in Fujairah, UAE., Fire reported in the oil industrial zone; no casualties., Three out of four Iranian missiles intercepted by UAE defense., Authorities urge public to rely on official sources only. Published: 04 May 2026, 09:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യു.എ.ഇയിൽ വീണ്ടും ഇറാന്റെ ഡ്രോണാക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്, ഫുജൈറയിൽ തീപ്പിടുത്തം
M
MathrubhumiSource Link
about 7 hours ago