യു.എ.ഇ.യിൽ നേരിട്ടുള്ള അധ്യയനം നാളെമുതൽ; സ്‌കൂൾ ബസ് സർവീസുകളും പുനരാരംഭിക്കും

യു.എ.ഇ.യിൽ നേരിട്ടുള്ള അധ്യയനം നാളെമുതൽ; സ്‌കൂൾ ബസ് സർവീസുകളും പുനരാരംഭിക്കും

ദുബായ്: യു.എ.ഇ.യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള അധ്യയനവും സ്‌കൂൾ ബസ് സർവീസുകളും തിങ്കളാഴ്ച പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും തീരുമാനം ബാധകമാണ്. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായാണ് സ്‌കൂൾ ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരുന്നത്. To advertise here, കൂടാതെ മാർച്ച് രണ്ട് മുതൽ രാജ്യത്തെ സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്കും മാറിയിരുന്നു. ഒന്നര മാസത്തെ ഓൺലൈൻ പഠനത്തിന് ശേഷമാണ് വിദ്യാർഥികൾ നേരിട്ടുള്ള പഠനത്തിനായി ക്ലാസ് മുറികളിലേക്കെത്തുന്നത്. രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ സർവകലാശാലകളിലും തിങ്കളാഴ്ചമുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. കാമ്പസുകളിലെ സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്. എങ്കിലും സാഹചര്യമനുസരിച്ച് ചില സർവകലാശാലകൾക്ക് ഓൺലൈൻ, നേരിട്ടുള്ള ക്ലാസുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് രീതിയും തുടരാൻ പ്രത്യേക അനുമതിയുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌കൂൾ ബസുകളുടെ പരിശോധനകളും ഡ്രൈവർമാർക്കുള്ള പരിശീലന പരിപാടികളും പൂർത്തിയായി. സ്‌കൂൾ മേഖലകളിൽ കർശന ഗതാഗതനിയന്ത്രവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. Published: 18 Apr 2026, 08:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എ.ഇ.യിൽ നേരിട്ടുള്ള അധ്യയനം നാളെമുതൽ; സ്‌കൂൾ ബസ് സർവീസുക… | Boolokam