യു.എ.ഇ.യിൽ സ്കൂളുകൾ അടുത്തയാഴ്ച സജീവമാകും

യു.എ.ഇ.യിൽ സ്കൂളുകൾ അടുത്തയാഴ്ച സജീവമാകും

തുടക്കത്തിൽ സ്കൂൾ ബസ് സർവീസുണ്ടാകില്ല To advertise here, ദുബായ് : യു.എ.ഇ.യിൽ സ്കൂളുകൾ പൂർണമായും സാധാരണനിലയിലേക്ക്. ഈ മാസം 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ നിർദേശം നൽകി. എല്ലാ എമിറേറ്റുകളിലും നിർദേശം ബാധകമാണ്. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക് നേരിട്ടുള്ള ക്ലാസ് പഠനവും ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ് രീതി അവലംബിക്കാം. രാജ്യത്തെ സ്കൂളുകൾ ഇതിനായി ഒരുക്കങ്ങൾ തുടങ്ങി. യൂണിവേഴ്‌സിറ്റികളിലും ഇതേദിവസം ക്ലാസ് പഠനം പുനരാരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. അതേസമയം സ്‌കൂൾ തുറക്കുന്നതിന്റെ ആദ്യദിവസങ്ങളിൽ സ്കൂൾ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ല. പൊതുസ്വകാര്യ മേഖലകളിലെ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തംനിലയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഗതാഗത വകുപ്പുകൾ, മുനിസിപ്പാലിറ്റികൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി സമയം നൽകാനാണ് ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെയ്ക്കുന്നത്. തീരുമാനം ആഴ്ചതോറും അവലോകനം ചെയ്യുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് ഓൺലൈനിലേക്ക് പഠനം മാറിയത്. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് പഠനം ഓൺലൈനാക്കിയത്. ഏകദേശം ഒരുമാസമായി പഠനം ഓൺലൈനിലാണ്. സംഘർഷത്തിന് അയവു വന്നതോടെയാണ് വീണ്ടും നേരിട്ടുള്ള ക്ലാസുകളിലേക്ക് മാറുന്നത്. ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ സ്‌കൂളുകളിൽ തുടങ്ങിക്കഴിഞ്ഞു. അതേസമയം യു.എ.ഇ.യിലെ സ്വകാര്യ നഴ്‌സറികൾക്കും ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾക്കും വ്യാഴാഴ്ച മുതൽ ഘട്ടംഘട്ടമായി തുറന്നുപ്രവർത്തിക്കാൻ കെ.എച്ച്.ഡി.എ. അനുമതി നൽകിയിട്ടുണ്ട്. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നഴ്‌സറികൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി. മറ്റ് കേന്ദ്രങ്ങൾ നിശ്ചിത നിബന്ധനകളോടെ വീടുകൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങൾ തുടരും. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി അധ്യാപകർ വീട്ടിൽ നേരിട്ടെത്തി പഠിപ്പിക്കുന്ന പുതിയ സേവനങ്ങളും കെ.എച്ച്.ഡി.എ. ആരംഭിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എ.ഇ.യിൽ സ്കൂളുകൾ അടുത്തയാഴ്ച സജീവമാകും — Mathrubhumi | B… | Boolokam