യു.എ.ഇ.യിൽ സ്മാർട്ട് കൂൺകൃഷി ആരംഭിച്ചു

യു.എ.ഇ.യിൽ സ്മാർട്ട് കൂൺകൃഷി ആരംഭിച്ചു

M
MathrubhumiSource Link
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയുടെ (യു.എ.ഇ.യു) നേതൃത്വത്തിൽ അൽ ഫോഹ് റിസർച്ച് ഫാമിൽ സ്മാർട്ട് കൂൺ ഹൗസ് ആരംഭിച്ചു. രാജ്യത്തെ ഭക്ഷ്യസുരക്ഷാസംവിധാനം ശക്തിപ്പെടുത്താനും വിദ്യാർഥികൾക്ക് പ്രായോഗിക ഗവേഷണ അനുഭവങ്ങൾ നൽകാനുമാണ് സംരംഭം ഉദ്ദേശിക്കുന്നത്. നിയന്ത്രിത സാഹചര്യങ്ങളിൽ കൂൺകൃഷി ചെയ്യുന്നതിന് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ.ഒ.ടി.) സാങ്കേതികവിദ്യകളാണ് റിസർച്ച് ഫാം ഉപയോഗിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജി 2051-നെ പിന്തുണയ്ക്കാനാണ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നത്. കോളേജ് ഓഫ് അഗ്രികൾച്ചറൽ ആൻഡ് വെറ്ററിനറി മെഡിസിനിലെ ഗവേഷകസംഘമാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാർഷികമാലിന്യം പുനരുപയോഗം ചെയ്യുന്നതിലും പുതിയ സംരംഭം ശ്രദ്ധകേന്ദ്രീകരിക്കും. To advertise here, സ്മാർട്ട് സാങ്കേതികവിദ്യകളുടെ സഹായത്തോടെ താപനില, ഈർപ്പം, വെളിച്ചം, വായുസഞ്ചാരം എന്നിവ നിയന്ത്രിക്കാനാകും. വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കാൻ സഹായിക്കുന്ന മൂന്ന് ടെന്റുകളും ഒരു ഇൻക്യുബേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഓയിസ്റ്റർ കൂൺ, ലയൺസ് മെൻ, ടർക്കി ടെയിൽ, കിങ് ഓയിസ്റ്റർ എന്നിങ്ങനെ ഒരേസമയം വിവിധ തരം കൂൺ വളർത്താനാകുമെന്നതാണ് സവിശേഷത. 600-ഓളം ബാഗുകളിൽവരെ ചെയ്യാവുന്ന കൂൺകൃഷിയിലൂടെ ഏകദേശം 20 മുതൽ 30 ശതമാനം വരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂൺ ഉത്പന്നങ്ങളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിന് പുതിയ സംരംഭം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. സുസ്ഥിരകൃഷിയിൽ താത്പര്യമുള്ള വിദ്യാർഥികൾ, കർഷകർ, ഗവേഷകർ എന്നിവർക്കായി പരിശീലനപരിപാടികളും സംഘടിപ്പിക്കും. Published: 06 Apr 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.എ.ഇ.യിൽ സ്മാർട്ട് കൂൺകൃഷി ആരംഭിച്ചു — Mathrubhumi | Bool… | Boolokam