ഹരിപ്പാട് : യു.ഡി.എഫ്. അധികാരത്തിലെത്തുമ്പോൾ കർഷകരുടെ പ്രശ്നങ്ങൾക്ക് ആദ്യപരിഗണന നൽകുമെന്ന് കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. യു.ഡി.എഫ്. സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ വിജയത്തിനായി പള്ളിപ്പാട്ടും കുമാരപുരത്തും നടത്തിയ സമ്മേളനങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. To advertise here, യു.ഡി.എഫ്. സർക്കാർ കർഷകരുടെയും ഇതരവിവാഗങ്ങളുടെയും മുടങ്ങിക്കിടക്കുന്ന എല്ലാ ആനുകൂല്യങ്ങളും സബ്‌സിഡിയും കൊടുത്തുതീർക്കും. നൂറിലധികം സീറ്റുമായി യു.ഡി.എഫ്. അധികാരത്തിൽവരും. യു.ഡി.എഫ്. അധികാരത്തിൽ വരുന്നതോടെ വനിതകളുടെ സുവർണ കാലഘട്ടമായി കേരളംമാറുമെന്നു കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. പള്ളിപ്പാട്ട് യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ അനിൽ തോമസ് അധ്യക്ഷനായി. ജോൺ തോമസ്, എം.കെ. വിജയൻ, എസ്. ദീപു, കെ.എം. രാജു, കെ.കെ. സുരേന്ദ്രനാഥ്, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി. ഷുക്കൂർ, തങ്കച്ചൻ കൊല്ലുമല, സുധീർ, മുരളീധരൻ, കീച്ചേരി ശ്രീകുമാർ, സാജൻ കെ. പനയറ, അശ്വതി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. കുമാരപുരത്ത് യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ആർ. മോഹനൻ അധ്യക്ഷനായി. എസ്. വിനോദ് കുമാർ, നിസാം കൈപ്പള്ളി, മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ്. കുടുംബസംഗമം മുതുകുളം : 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാർ സമസ്തമേഖലകളിലും അരാജകത്വമുണ്ടാക്കിയെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഹരിപ്പാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം നടത്തിയ ചിങ്ങോലി 183-ാം നമ്പർ ബൂത്ത് കമ്മിറ്റി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് നിസാർ വെമ്പുഴ അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി എം.ആർ. ഹരികുമാർ, പി.ജി. ശാന്തകുമാർ, ജി. നാരായണപിള്ള, ജി. സജിനി, ശോഭാ ജയപ്രകാശ്, തങ്കച്ചൻ, ആനന്ദൻ, പുരുഷൻ, ബാബുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.

യു.ഡി.എഫിന്റെ ആദ്യപരിഗണന കർഷകർക്ക് -കെ.സി. വേണുഗോപാൽ
M
MathrubhumiSource Link
about 1 month ago