യു.ഡി.എഫിന്റെ പ്രചാരണത്തിന് പണം നൽകി ആളുകളെ തേടിയെന്ന് വാർത്ത: റിപ്പോർട്ടർ ചാനലിനെതിരേ കേസ്

യു.ഡി.എഫിന്റെ പ്രചാരണത്തിന് പണം നൽകി ആളുകളെ തേടിയെന്ന് വാർത്ത: റിപ്പോർട്ടർ ചാനലിനെതിരേ കേസ്

M
MathrubhumiSource Link
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് തൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരേ കേസെടുത്തു. സ്ഥാനാർഥി കെ. മുരളീധരൻ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിറ്റി സൈബർ പോലീസാണ് കേസെടുത്തത്. പരാതിയിൽ ചാനലിനെതിരേ മാത്രമാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. പരസ്യം നൽകിയ മൊബൈൽ ആപ്പിനെ സംബന്ധിച്ചും പരസ്യം നൽകിയവരെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. To advertise here, പരാജയഭീതിയെത്തുടർന്ന് സി.പി.എമ്മും ഇടതുപക്ഷസ്ഥാനാർഥിയും വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. കെ. മുരളീധരനൊപ്പം പ്രചാരണത്തിന് മണ്ഡലത്തിൽനിന്നുള്ള പ്രവർത്തകരില്ലെന്നും പുറത്തുനിന്ന് ആളെ കൊണ്ടുവന്നശേഷം എൽ.ഡി.എഫിനെതിരേ ആരോപണം ഉന്നയിക്കുകയാണെന്നും സ്ഥാനാർഥി വി.കെ. പ്രശാന്ത് പ്രതികരിച്ചു. വട്ടിയൂർക്കാവിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ കൂലിക്ക് ആളെത്തേടി മൊബൈൽ ആപ്ലിക്കേഷൻ വഴി പരസ്യം നൽകിയെന്നാണ് ചാനൽ വാർത്ത. വാർത്ത അടിസ്ഥാനരഹിതമാണെന്ന് കാട്ടിയാണ് മുരളീധരൻ പരാതി നൽകിയത്. വാർത്ത ഇടതുപക്ഷ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. യു.ഡി.എഫ്. പ്രവർത്തകർക്കിടയിൽ പ്രകോപനമുണ്ടാക്കി കലാപത്തിന് ശ്രമിച്ചുവെന്ന വകുപ്പിലാണ് കേസെടുത്തത്. Content Highlights: Reporter TV booked for airing allegations of hiring rally participants for UDF., K. Muraleedharan filed a formal complaint with the Police Chief., Investigation underway regarding the mobile app used for the alleged advertisement., UDF claims the news is a smear campaign by the LDF., Case registered under sections related to inciting public disorder. Published: 31 Mar 2026, 05:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫിന്റെ പ്രചാരണത്തിന് പണം നൽകി ആളുകളെ തേടിയെന്ന് വാർത… | Boolokam