യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി

യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി

M
MathrubhumiSource Link
പാനൂർ : ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക വിനോദസഞ്ചാരമേഖലകളിൽ സമഗ്രവികസനവാഗ്ദാനങ്ങളുമായി കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി. To advertise here, കായിക അക്കാദമി, പിങ്ക് പാക്കേജ്, അത്യാധുനിക സ്റ്റേഡിയം, ഹാപ്പിനസ് പദ്ധതി, നൈപുണി വികസനം, വിനോദസഞ്ചാരപദ്ധതികൾ, താലൂക്കാസ്പത്രിയുടെ പൂർത്തീകരണം എന്നിവയെല്ലാം നടപ്പാക്കുമെന്നാണ് പത്രികയിലെ വാഗ്ദാനങ്ങൾ. കൂത്തുപറമ്പ് ബ്രാൻഡ് എന്ന പേരിൽ ഏകീകൃത വിപണനശ്രംഖലയൊരുക്കും. കൂത്തുപറമ്പിന്റെ വികസനമുരടിപ്പ് പരിഹരിക്കാനാവശ്യമായ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുകയെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. വി.സുരേന്ദ്രൻ, പി.പി.എ.സലാം, കെ.പി.ഹാഷിം, പി.കെ.ഷാഹുൽ ഹമീദ്, വി.നാസർ, എൻ.എ.റഫീഖ്, സന്തോഷ് കണ്ണംവെള്ളി, ടി.കെ.ഹനീഫ്, ടി.ടി.രാജൻ എന്നിവർ ചേർന്നാണ് പത്രിക പ്രകാശനം ചെയ്തത്. Published: 05 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫ്. പ്രകടനപത്രിക പുറത്തിറക്കി — Mathrubhumi | Boolok… | Boolokam