തലയോലപ്പറമ്പ് : തലയാഴത്ത് സി.പി.ഐ. ലോക്കൽ കമ്മിറ്റി ഓഫീസിനുമുൻപിൽ ചൊവ്വാഴ്ച പുലർച്ചെ കർഷകനായ മക്കൻ ചെല്ലപ്പൻ (68) തൂങ്ങിമരിച്ചതിനെത്തുടർന്ന് യു.ഡി.എഫ്. തലയോലപ്പറമ്പിൽ കൊട്ടിക്കലാശം ഒഴിവാക്കി മൗനജാഥ നടത്തി. To advertise here, തലയോലപ്പറമ്പ് പഴയ പഞ്ചായത്ത് ഓഫീസിനുമുൻപിൽ ആരംഭിച്ച് സെൻട്രൽ ജങ്ഷനിൽ സമാപിച്ച മൗനജാഥ കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു ഉദ്ഘാടനംചെയ്തു. മക്കൻ ചെല്ലപ്പന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, സമഗ്രാന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു. ജോയി കൊച്ചാനാപ്പറമ്പിൽ, കെ.ഡി. ദേവരാജൻ, കെ.കെ. സിദ്ധിഖ്, വി.ടി. െജയിംസ്, സീതു ശശിധരൻ, വിജയമ്മാ ബാബു, കെ.കെ. ഷാജി എന്നിവർ നേതൃത്വം നൽകി. Published: 08 Apr 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
