യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കിയുടെ പര്യടനം

യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കിയുടെ പര്യടനം

M
MathrubhumiSource Link
ഓതറ : സംസ്ഥാന സർക്കാരിന്റെ ധൂർത്തിനും ധാർഷ്ട്യത്തിനും കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് കോൺഗ്രസ് നേതാവ് കെ. ശിവദാസൻ നായർ പറഞ്ഞു. ആറന്മുളയിലെ യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ടിന്റെ ഇരവിപേരൂർ മണ്ഡലം തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഓതറ പഴയകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ റോയ്‌ ചാണ്ടപ്പിള്ള അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ, കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോൺ കെ.മാത്യുസ്, ബ്ലോക്ക് പ്രസിഡന്റ് കെ. ശിവപ്രസാദ്, ജില്ലാപഞ്ചായത്തംഗം നീതു മാമ്മൻ കൊണ്ടൂർ, സി.എം.പി. ജില്ലാ സെക്രട്ടറി തങ്കമ്മ, മുസ്ലീംലീഗ് സംസ്ഥാന സമിതിയംഗം സുനിൽകുമാർ വള്ളംകളം, ഡി.സി.സി. ഭാരവാഹികളായ എ. സുരേഷ് കുമാർ, ജാസ്സിൻ കുട്ടി, രാധാ ചന്ദ്രൻ, സുനിൽകുമാർ പുല്ലാട് എന്നിവർ പ്രസംഗിച്ചു. ഉണ്ണിക്കൃഷ്ണൻ നായർ കുളനട, ഡി.സി.സി. അംഗങ്ങളായ ഓതറ സത്യൻ, ഗോപി മോഹനൻ നായർ, യു.ഡി.എഫ്. കൺവീനർ കെ.എൻ. രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.ആർ. പ്രസാദ്, എം.കെ. രഘുനാഥ്, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ബിജിമോൾ, വൈസ് പ്രസിഡന്റ് സ്റ്റാൻലി ശാമുവേൽ, സജി ചക്കുംമൂട്ടിൽ, ജോസഫ് മാത്യു, ബിജി ബെന്നി, പ്രദീപ് കുമാർ, ജയാ പ്രസന്നകുമാർ, മാത്യു ഈപ്പൻ പേങ്ങാട്ട്, ബോബൻ കണ്ണാങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കിയുടെ പര്യടനം — Mathrubhumi… | Boolokam