യു.ഡി.എഫ്.കൊടുങ്കാറ്റിനെ ചെറുത്ത് മാവേലിക്കരയിൽ അരുൺകുമാറിന്റെ വിജയം

യു.ഡി.എഫ്.കൊടുങ്കാറ്റിനെ ചെറുത്ത് മാവേലിക്കരയിൽ അരുൺകുമാറിന്റെ വിജയം

M
MathrubhumiSource Link
മാവേലിക്കര: സംസ്ഥാനത്തും ജില്ലയിലും യു.ഡി.എഫ്. തരംഗം കൊടുങ്കാറ്റായി ആഞ്ഞുവീശിയപ്പോഴും അതിനെ ചെറുത്തുനിന്ന മാവേലിക്കരയിലെ എം.എസ്. അരുൺകുമാറിന്റെ വിജയം വ്യക്തിപരമായ മികവിനുള്ള അംഗീകാരം കൂടിയായി. To advertise here, മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അരുൺകുമാർ ലീഡ് ചെയ്തതോടെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽനിന്നു കരകയറാനും ഇടതുമുന്നണിക്കു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ 9,860 എന്ന ലീഡ് 15,736-ലേക്ക് ഉയർത്താനും അരുൺകുമാറിനു കഴിഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ മാത്രമാണ് അരുൺകുമാർ പിന്നിലായത്. ഒന്നാം റൗണ്ടിൽ മുത്താര രാജ് 312 വോട്ടിന്റെ ലീഡ് നേടി. രണ്ടാം റൗണ്ടിൽ അരുൺകുമാർ 396 വോട്ടിന്റെ ലീഡ് നേടി. തുടർന്ന്, അരുണിന് ഒരുഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. മൂന്നാം റൗണ്ടിൽ 737, നാലാം റൗണ്ടിൽ 679, അഞ്ചാം റൗണ്ടിൽ 1,417, ആറാം റൗണ്ടിൽ 1,695, ഏഴാം റൗണ്ടിൽ 1,247, എട്ടാം റൗണ്ടിൽ 1,780, ഒൻപതാം റൗണ്ടിൽ 856, പത്താം റൗണ്ടിൽ 1,478, 11-ാം റൗണ്ടിൽ 1,443, 12-ാം റൗണ്ടിൽ 958, 13-ാം റൗണ്ടിൽ 553, 14-ാം റൗണ്ടിൽ 758, 15-ാം റൗണ്ടിൽ 595, 16-ാം റൗണ്ടിൽ 988, 17-ാം റൗണ്ടിൽ 227 എന്നിങ്ങനെ ക്രമാനുഗതമായി ലീഡ് ഉയർത്താൻ എം.എസ്. അരുൺകുമാറിനു കഴിഞ്ഞു. തെക്കേക്കര പഞ്ചായത്തിലാണ് അരുൺകുമാറിന് ഏറ്റവുമധികം ലീഡ് കിട്ടിയത്-3,909 വോട്ട്. കുറഞ്ഞ ലീഡ് മാവേലിക്കര നഗരസഭയിലാണ്-84 വോട്ട്. തഴക്കര-1,840, നൂറനാട്-2,651, ചുനക്കര-1,745, പാലമേൽ-2,860, താമരക്കുളം-1,143, വള്ളികുന്നം-1,738 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ ലഭിച്ച ലീഡ്. മാവേലിക്കര നഗരസഭയിലും പാലമേൽ പഞ്ചായത്തിലും നിലവിൽ യു.ഡി.എഫിനാണ് ഭരണം. താമരക്കുളത്തും വള്ളികുന്നത്തും നറുക്കെടുപ്പിലൂടെ യു.ഡി.എഫ്. ഭരിക്കുന്നു. ഇടതുമുന്നണിയെ ഹൃദയത്തോടു ചേർത്തുവെച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മണ്ഡലത്തിലെ ജനങ്ങളെയൊന്നാകെ വിശ്വാസത്തിലെടുത്ത് തുടർന്നും പ്രവർത്തിക്കുമെന്നും അരുൺകുമാർ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. അരുൺകുമാറുമായി എൽ.ഡി.എഫ്. പ്രവർത്തകർ നഗരത്തിൽ പ്രകടനവും തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ്‌ഷോയും നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!