യു.പിയിൽ കൈനീട്ടലും വഴിതടയലുമില്ല, നിയമലംഘനത്തിന് ‘സൈലന്റ്’ പണി; ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ

യു.പിയിൽ കൈനീട്ടലും വഴിതടയലുമില്ല, നിയമലംഘനത്തിന് ‘സൈലന്റ്’ പണി; ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ

Auto Desk Last Updated: 17 April 2026, 02:47 PM IST ടോൾ പ്ലാസകളിൽ സ്ഥാപിക്കുന്ന ഹൈറെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ഫാസ്ടാഗും ലൈവായി സ്‌കാൻ ചെയ്ത് രേഖകളുടെ സാധുത പരിശോധിക്കും. പ്രതീകാത്മക ചിത്രം| AI generated image സാ ങ്കേതികവിദ്യയുടെ സഹായത്തോടെ ട്രാഫിക് എൻഫോഴ്‌മെന്റ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് വികസിപ്പിച്ച ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ സംവിധാനം നടപ്പാക്കാൻ ഒരുങ്ങുകയാണെന്നാണ് ഉത്തർപ്രദേശ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. യുപി ഗതാഗത മന്ത്രി ദയാശങ്കർ സിങ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. To advertise here, സാധുവായ രേഖകളും ഫിറ്റ്‌നെസുമില്ലാതെ നിരത്തുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളെ സ്വയം തിരിച്ചറിയുകയും ഓട്ടോമാറ്റിക് ആയി ചലാനുകൾ അയയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ. ഈ സംവിധാനം പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റോഡ് അപകടങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് ഗതാഗത വകുപ്പ് കണക്കാക്കുന്നത്. തിരക്കുള്ള ഹൈവേകളിലായിരിക്കും ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ കൂടുതൽ പ്രയോജനപ്പെടുക. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിന്റെ പൈലറ്റ് പ്രോജക്ട് എന്നോണം ഇത്തൗൻജ ടോൾ പ്ലാസ, ബാർബങ്കി-അഹമ്മദ്പുർ ടോൾ പ്ലാസ എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ ഉത്തർപ്രദേശ് ഗതാഗത വകുപ്പ് ലക്‌നൗവിലെ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൈലറ്റ് പ്രോജക്ട് ആയി സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളിലെ പ്രവർത്തനം വിലയിരുത്തിയ ശേഷം കൂടുതൽ ഹൈവേകളിലേക്കും ടോൾ പ്ലാസകളിലേക്കും സ്ഥാപിക്കാനാണ് നീക്കം. ഘട്ടംഘട്ടമായി ഉത്തർപ്രദേശ് മുഴുവൻ ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ സംവിധാനം നടപ്പാക്കുമെന്നും ഗതാഗത വകുപ്പ് ഉറപ്പുനൽകുന്നു. ടോൾ പ്ലാസകളിൽ സ്ഥാപിക്കുന്ന ഹൈ റെസല്യൂഷൻ ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റും ഫാസ്ടാഗും ലൈവായി സ്‌കാൻ ചെയ്ത് രേഖകളുടെ സാധുത പരിശോധിക്കും. വാഹൻ പോലെയുള്ള ഡാറ്റ ബേസുമായി ബന്ധപ്പെടുത്തിയായിരിക്കും ഇതിന്റെ പ്രവർത്തനം. ഇതിലെ വിവരങ്ങളുമായി ചേർത്ത് പരിശോധിച്ചായിരിക്കും വാഹനത്തിന്റെ രേഖകളുടെ സാധുത പരിശോധിക്കുക. കാലാവധി അവസാനിച്ച ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ്, ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്, സാധുവല്ലാത്ത പെർമിറ്റ്, രജിസ്‌ട്രേഷൻ രേഖകൾ എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ ഓട്ടോമേറ്റഡ് ഇ-ഡിറ്റക്ഷൻ സംവിധാനം സ്വമേധയാ ഇ-ചലാൻ ജനറേറ്റ് ചെയ്യുകയും വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ട് അയച്ചുനൽകുകയും ചെയ്യുന്നതാണ് ഈ സംവിധാനത്തിന്റെ പ്രവർത്തനം. Content Highlights: Implementation of automated e-detection for real-time vehicle document verification., Automatic generation and dispatch of e-challans to vehicle owners., Integration with Vahan database to check fitness, insurance, and permit validity., Pilot projects launched at Itaunja and Barabanki-Ahmedpur toll plazas in 2026., Strategic goal to reduce road accidents and improve traffic compliance statewide. Published: 17 Apr 2026, 02:47 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യു.പിയിൽ കൈനീട്ടലും വഴിതടയലുമില്ല, നിയമലംഘനത്തിന് ‘സൈലന്റ്’… | Boolokam