ചെറായി : ബീച്ചിൽ ആളൊഴിഞ്ഞ സ്ഥലത്ത് പടക്കം പൊട്ടിച്ച കുട്ടികളെ അസഭ്യം പറയുകയും കൈയേറ്റം നടത്താൻ ശ്രമിക്കുകയും ചെയ്ത മൂന്നംഗ സംഘത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനു നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മുനമ്പം പാണ്ടികശാലക്കൽ പൃഥിരാജി(32) നെയാണ് ആക്രമിച്ചത്. To advertise here, വിഷുവിന്റെ തലേദിവസം രാത്രി പള്ളിപ്പുറം ഭുവനേശ്വരി ബീച്ചിലാണ് സംഭവം. തലയ്ക്ക് ഇരുമ്പ് പൈപ്പ് കൊണ്ടാണ് സംഘം അടിച്ചത്. തല പൊട്ടിയ അവസ്ഥയിൽ പൃഥ്വിരാജിനെ പിന്നീട് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൃഥ്വിരാജിന്റെ മൊഴിപ്രകാരം പള്ളിപ്പുറം സ്വദേശികളായ ശരൺജിത്ത്, കടുവങ്കശ്ശേരി അനീഷ്, കളപ്പുരക്കൽ പ്രശാന്ത് എന്നിവരുടെ പേരിൽ മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രവാസി കോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സലീഷ് രാജ് അധ്യക്ഷത വഹിച്ചു. പോളിൻ പിൻഹീറോ, ശ്രീജിത്ത് സോമൻ, ആന്റണി വർഗീസ്, റാൻസൺ ചെമ്മായത്ത്, ടി.എ. ഷിൻസൺ, ആന്റണി ചാണ്ടി, അനസ് പറക്കുളത്ത്, കെ.എസ്. ശശി എന്നിവർ പ്രസംഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പള്ളിപ്പുറം മണ്ഡലം കമ്മിറ്റി മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. Published: 17 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
