യൂറോപ്പിലെ ജൂതകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ? ആക്രമണങ്ങളിൽ പങ്കെന്ന് സൂചന; അന്വേഷിക്കാൻ ഏജൻസികൾ

യൂറോപ്പിലെ ജൂതകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ? ആക്രമണങ്ങളിൽ പങ്കെന്ന് സൂചന; അന്വേഷിക്കാൻ ഏജൻസികൾ

M
MathrubhumiSource Link
ലണ്ടൻ: യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജൂതകേന്ദ്രങ്ങൾക്കുനേർക്കുണ്ടാകുന്ന സംഘടിത ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണോ എന്ന സംശയവുമായി യൂറോപ്യൻ സുരക്ഷാ ഏജൻസികൾ. ഇറാനുമായി ബന്ധമുള്ള പ്രോക്‌സി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വിഷയത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. To advertise here, നിലവിൽ നടക്കുന്ന യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട തിരിച്ചടിയെന്നോണമാണ് തീവെപ്പ് മുതൽ ബോംബ് ആക്രമണശ്രമങ്ങൾ ഉൾപ്പെടെയുള്ളവ നടക്കുന്നത് എന്നാണ് നിഗമനം. അതേസമയം, യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ ഒന്നുംതന്നെ ഈ ആക്രമണങ്ങൾക്ക് ഇറാനുമായുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, യൂറോപ്പിലെയും യുഎസിലെയും നിരവധി ഉന്നതോദ്യോഗസ്ഥർ വിലയിരുത്തുന്നത്, ഇത്തരം ആക്രമണങ്ങളുടെ തിരശ്ശീലയ്ക്കു പിന്നിൽ ഇറാന്റെ സാന്നിധ്യമുണ്ടെന്നാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലുമായി ബന്ധമുള്ള സിനഗോഗുകൾ, ജൂത വിദ്യാലയങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ ആക്രമണം നടത്താൻ ഇറാനിയൻ ഏജന്റുമാർ ആളുകളെ ഓൺലൈനായി റിക്രൂട്ട് ചെയ്യുന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് മാസം ആദ്യംമുതൽ പടിഞ്ഞാറൻ യൂറോപ്പിൽ ഒരു ഡസനോളം ആക്രമണങ്ങളോ ആക്രമണശ്രമങ്ങളോ ഉണ്ടായിട്ടുണ്ട്. ബെൽജിയത്തിലെ അന്റ് വെർപ് ജൂതജില്ലയിൽ ഒരു കാർ അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. ലണ്ടനിൽ ജ്യൂയിഷ് എമർജൻസി സർവീസുമായി ബന്ധപ്പെട്ട ആംബുലൻസുകളും അഗ്നിക്കിരയായി. നെതർലൻഡ്‌സിലും ബെൽജിയത്തിലും സിനഗോഗുകൾക്കും ജൂതവിദ്യാലയങ്ങൾക്കു നേർക്ക് ആക്രമണങ്ങളുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കിയതിനാൽ ഹീംസ്‌റ്റെഡിലെ സിനഗോഗിനുനേർക്കുള്ള ആക്രമണശ്രമം പരാജയപ്പെട്ടതായി ഡച്ച് അധികൃതരും വ്യക്തമാക്കുന്നു. ആക്രമണങ്ങൾക്കൊപ്പം സംഘടിതമായ ഓൺലൈൻ പ്രചാരണവും നടക്കുന്നുണ്ട്. സംഭവങ്ങളുടെ വീഡിയോകൾ ഇറാൻ അനുകൂല സാമൂഹികമാധ്യമ ചാനലുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇറാന്റെ വിദേശ ഓപ്പറേഷനുകൾക്ക് സമാനമായ ശൃംഖലയാണ് ഇപ്പോഴത്തെ ആക്രമങ്ങൾക്കും പിന്നിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. വിദേശങ്ങളിലെ ക്രിമിനൽ ശൃംഖലകളുമായും മറ്റും ഇറാന് ദീർഘകാലമായി ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. ആക്രമണങ്ങൾ നടപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും മെസേജിങ് ആപ്ലിക്കേഷനുകളിലൂടെയുമാണ് ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഈ സംഘങ്ങളുടെ ബ്രാൻഡിങ്, ലോഗോ, സന്ദേശങ്ങൾ തുടങ്ങിയവ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറും ഐആർജിസി) അവരുടെ അനുബന്ധ ഗ്രൂപ്പുകളും ഉപയോഗിക്കുന്നവയുമായി സാമ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന്, ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതുൾപ്പെടെയുള്ള സംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ സംഭവവികാസങ്ങൾ. ആക്രമണങ്ങൾക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ 'തങ്ങളുടെ ശത്രുക്കൾ ലോകത്തൊരിടത്തും ഇനിയൊരിക്കലും സ്വന്തം വീടുകളിൽ പോലും സുരക്ഷിതരായിരിക്കില്ലെന്ന്' ഐആർജിസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ സന്ദേശത്തെ യൂറോപ്യൻ സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തിലാണ് കാണുന്നത്. Content Highlights: European agencies suspect Iranian proxy involvement in recent attacks on Jewish sites., Targets include synagogues, schools, and businesses across Western Europe., Recruitment for these attacks is suspected to occur via online platforms and messaging apps., Attacks align with IRGC threats following regional escalations with Israel., Ongoing investigations are analyzing links between criminal networks and Iranian intelligence. Published: 26 Mar 2026, 02:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യൂറോപ്പിലെ ജൂതകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ? ആക്രമണങ്ങളിൽ… | Boolokam