രഞ്ജിത്തിന് രക്ഷാകവചമൊരുക്കിയത് CPM സംസ്ഥാന സെക്രട്ടറി, പാർട്ടിയിൽ നല്ല സ്വാധീനം- ടി.കെ. ഗോവിന്ദൻ

രഞ്ജിത്തിന് രക്ഷാകവചമൊരുക്കിയത് CPM സംസ്ഥാന സെക്രട്ടറി, പാർട്ടിയിൽ നല്ല സ്വാധീനം- ടി.കെ. ഗോവിന്ദൻ

M
MathrubhumiSource Link
മയ്യിൽ (കണ്ണൂർ): പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോലീസായതിനാലാണെന്നും പിണറായി വിജയന്റെ പോലീസായിരുന്നെങ്കിൽ നടപടിയുണ്ടാകുമായിരുന്നില്ലെന്നും തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി ടി.കെ.ഗോവിന്ദൻ. രഞ്ജിത്തിന് സർക്കാരിൽ നല്ല സ്വാധീനമുണ്ട്. രഞ്ജിത്തിന്റെ അസി. ഡയരക്ടർ വഴിയാണ് അതുണ്ടായത്. അസി. ഡയരക്ടർ ആരാണെന്ന് എല്ലാവർക്കുമറിയാം. രഞ്ജിത്തിനെ നേരത്തേ കോഴിക്കോട്ട് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ടായിരുന്നു. അവിടത്തെ പാർട്ടി എതിർത്തതിനാൽ ആ ശ്രമം നിർത്തിവെച്ചു. അതിനു പകരമായാണ് പിന്നീട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം നൽകിയത്. അതിലും പാർട്ടിയിൽ നല്ല എതിർപ്പുണ്ടായിരുന്നു. അതെല്ലാം വകവെക്കാതെയായിരുന്നു നിയമനം. പീഡകനെ സംരക്ഷിക്കാൻ അവസരമൊരുക്കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറിയാണ്. ഇരകളുടെ പക്ഷത്ത് നിൽക്കേണ്ടവർ പീഡകരെ സംരക്ഷിക്കുന്ന കേന്ദ്രമായി മാറിക്കൂടെന്നും ടി.കെ.ഗോവിന്ദൻ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, തളിപ്പറമ്പിൽ ജനാധിപത്യരീതിയിലുള്ള വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യമൊരുക്കണം. നാട്ടിലില്ലാത്തവരുടെ തിരിച്ചറിയൽ കാർഡുകൾ സി.പി.എം. ശേഖരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന അവർ നടത്തുന്നു. മലപ്പട്ടം, കുറ്റിയാട്ടൂർ, കയരളം, നിരന്തോട് മേഖലകളിൽ യു.ഡി.എഫിന്റെ പ്രചാരണസാമഗ്രികൾ നശിപ്പിക്കുന്നു. പക്ഷേ പാർട്ടിസഖാക്കളുടെ മനസ്സിൽ പതിഞ്ഞ തന്റെ ചിത്രം എൽ.ഡി.എഫിന് മായ്ക്കാനാകില്ല.ഗോവിന്ദൻ പറഞ്ഞു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, നേതാക്കളായ പി.പി.സിദ്ദിഖ്, സി.എച്ച്.മൊയ്തീൻകുട്ടി, കെ.ജനാർദനൻ, യൂസഫ് പാലക്കൽ, കെ.പി.അബ്ദുറഹിമാൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Content Highlights: TK Govindan claims Ranjith's arrest was due to Election Commission, not state police., Allegations of CPM leadership protecting accused individuals., Concerns raised regarding election integrity and voter ID collection in 2026., UDF reports destruction of campaign materials in Taliparamba. Published: 02 Apr 2026, 07:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജിത്തിന് രക്ഷാകവചമൊരുക്കിയത് CPM സംസ്ഥാന സെക്രട്ടറി, പാർ… | Boolokam