രാജേഷ് ജോർജ് Last Updated: 02 April 2026, 07:41 AM IST തൊഴിലിടത്തിൽ ഒരുസ്ത്രീയ്ക്കും ഇത്തരം അനുഭവമുണ്ടാകാൻ പാടില്ലെന്ന നിലപാടാണ് പ്രതിയുടെ അറസ്റ്റിലേക്ക് കടന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. സംവിധായകൻ രഞ്ജിത്ത് | ഫോട്ടോ: എം.വി. സിനോജ്\മാതൃഭൂമി കൊച്ചി: ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചുവരവിനൊരുങ്ങിയപ്പോഴാണ് സംവിധായകൻ രഞ്ജിത്ത് വീണ്ടും നിയമക്കുരുക്കിൽപ്പെടുന്നതും അഴിക്കുള്ളിലായതും . പഴയ കേസുകളിൽനിന്ന് കുറ്റവിമുക്തനാക്കപ്പെട്ട് ആഴ്ചകൾ തികയും മുൻപേ പുതിയൊരു കേസ് വന്നുവെന്നത് മറ്റൊരു വസ്തുത. To advertise here, പുലർച്ചെ രണ്ടുമണിയോടെ രഞ്ജിത്തുമായി തൊടുപുഴയിൽ നിന്ന് സിറ്റി പോലീസ് സംഘം കൊച്ചിയിലെത്തുമ്പോൾ ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് രഞ്ജിത്തുമായി നേരേ എറണാകുളം ജനറൽ ആശുപത്രിയിലേക്ക്... അവിടെ പ്രാഥമിക പരിശോധന. രക്ത സമ്മർദം കൂടിയതായും ഇ.സി.ജി.യിൽ നേരിയ വ്യത്യാസവും കണ്ടു. അതോടെ ആശുപത്രിയിൽ വിശ്രമം. ആരോഗ്യ സ്ഥിതി കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ രാവിലെ ഏഴുമണിയോടെ ആശുപത്രിവിട്ടു. തുടർന്ന് രഞ്ജിത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത വനിതാ സ്റ്റേഷനിലേക്ക്.... വൻ മാധ്യമസംഘം സ്റ്റേഷനുമുൻപിൽ കാത്തിരിപ്പുണ്ടായിരുന്നു. അതുകണ്ടതോടെ രഞ്ജിത്തിനെ സ്റ്റേഷനിൽ ഇറക്കിയില്ല. പോലീസ് സംഘം വീണ്ടും യാത്ര തുടർന്നു. മാധ്യമസംഘം പിന്നാലെ. എന്നാൽ പോലീസിന്റെ യാത്ര എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിലേക്കായിരുന്നു. ഇടവഴികൾ താണ്ടി അതിവേഗം പോയ പോലീസിന് ഒരുവേള വഴിയൊന്നുതെറ്റി. ചെന്നുകയറിയത് മറ്റൊരു വീടിന്റെ മുറ്റത്തും. അപ്പോഴാണ് വീടുമാറിയ വിവരം പോലീസ് അറിയുന്നത്. അവിടെ ഇറങ്ങാതെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് വണ്ടിതിരിച്ചു. മരട് അയിനി അമ്പലത്തിനുസമീപമുള്ള മജിസ്ട്രേറ്റിന്റെ വീടിനുമുൻപിൽ പോലീസ് സംഘം കാത്തുനിന്നു. പിന്നാലെ മജിസ്ട്രേറ്റ് എൽ. ഉഷ വാതിൽ തുറന്നെത്തി. പോലീസ് റിമാൻഡ് റിപ്പോർട്ട് കൈമാറി. മജിസ്ട്രേറ്റിന്റെ വീടിന്റെ മുറ്റത്തായിരുന്നു രഞ്ജിത്തും പോലീസ് സംഘവും നിന്നത്. റിമാൻഡ് ആണെന്ന് മജിസ്ട്രേറ്റ് രഞ്ജിത്തിനെ അറിയിച്ചു. പിന്നെ നേരേ പോലീസ് വാഹനത്തിലേക്ക്. എട്ടുമണികഴിഞ്ഞപ്പോൾ ഹൈക്കോടതിക്കുസമീപമുള്ള സബ് ജയിലിനു മുൻപിലെത്തി. പരാതിക്കാരിയുടെ രഹസ്യമൊഴിയാണ് രഞ്ജിത്തിനുമേലുള്ള കുരുക്ക് മുറുക്കിയത്. തൊഴിലിടത്തിൽ ഒരുസ്ത്രീയ്ക്കും ഇത്തരം അനുഭവമുണ്ടാകാൻ പാടില്ലെന്ന നിലപാടാണ് പ്രതിയുടെ അറസ്റ്റിലേക്ക് കടന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. Content Highlights: Director Ranjith taken into police custody in 2026 following a new complaint., Health assessment conducted at Ernakulam General Hospital before court appearance., Police faced logistical hurdles while transporting the accused to the magistrate's residence., The arrest is based on the victim's confidential statement regarding workplace misconduct., Remand order issued by the Judicial First Class Magistrate. Published: 02 Apr 2026, 07:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രഞ്ജിത്തിന്റെ അറസ്റ്റ് പഴയ കേസുകളിൽനിന്ന് കുറ്റവിമുക്തനായി ആഴ്ചകൾക്കകം, തിരിച്ചുവരവിനൊരുങ്ങവേ
M
MathrubhumiSource Link
about 1 month ago