രഞ്ജിനി സംഗീതസഭ സുവർണജൂബിലിആഘോഷം തുടങ്ങി

രഞ്ജിനി സംഗീതസഭ സുവർണജൂബിലിആഘോഷം തുടങ്ങി

M
MathrubhumiSource Link
കോട്ടയം : കോട്ടയത്തെ സംഗീത പാരമ്പര്യത്തിന്റെ തിലകക്കുറിയായി മാറിയ രഞ്ജിനി സംഗീതസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമായി. കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.വി. കേശവൻനമ്പൂതിരി അധ്യക്ഷനായി. സെക്രട്ടറി എം.കെ. ഷാജി, ജയ എസ്.നായർ, കെ.സി. ജോയ്‌, അഡ്വ. എസ്. ശ്രീനിവാസൻനായർ, ജനറൽ കൺവീനർ ജി. സുബാഷ് എന്നിവർ പ്രസംഗിച്ചു. ചേർത്തല ശ്രീജിത്ത് കമ്മത്ത് പുല്ലാങ്കുഴൽ കച്ചേരിയും മാതംഗി സത്യമൂർത്തി സംഗീതസദസ്സും വെട്ടിക്കവല കെ.എൻ. ശശികുമാർ നാഗസ്വരക്കച്ചേരിയും അവതരിപ്പിച്ചു. To advertise here, 26-ന് രാവിലെ 10 മണിക്ക് തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ ത്യാഗരാജാരാധനയും പഞ്ചരത്ന കീർത്തനാലാപനവും. ജലതരംഗം, സംഗീതസദസ്സ്, കഥകളിപ്പദ കച്ചേരി, ഭരതനാട്യം എന്നിവയുമുണ്ട്. 29-ാം തീയതിവരെ പകൽ മുഴുവൻ നീളുന്ന കലാപരിപാടികൾ ശിവശക്തി ഓഡിറ്റോറിയത്തിൽ അരങ്ങേറും. Published: 26 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഞ്ജിനി സംഗീതസഭ സുവർണജൂബിലിആഘോഷം തുടങ്ങി — Mathrubhumi | Bo… | Boolokam