മാന്നാർ : മധ്യകേരളത്തിലെ ശ്രദ്ധേയമായ കളരിപ്പയറ്റ് മാമാങ്കമായ ‘ചെങ്ങന്നൂരാദി അങ്കത്തിന്’ ഏപ്രിൽ 16-നു തിരിതെളിയും. ബ്രഹ്മോദയം കളരിയുടെ നേതൃത്വത്തിൽ മുട്ടേലിൽ പ്രത്യേകം തയ്യാറാക്കിയ അങ്കത്തട്ടിലാണ് പരിപാടി നടക്കുന്നത്. കേരളത്തിലെ പ്രമുഖ കളരികളിൽനിന്നുള്ള നൂറുകണക്കിനു യോദ്ധാക്കൾ ഇവിടെ വാൾകോർക്കും. വിവിധ കളരി അഭ്യാസമുറകളും നാടൻകലാപരിപാടികളും കോർത്തിണക്കി നടത്തുന്ന ഇത്തവണത്തെ അങ്കം 16 മുതൽ 19 വരെ നാലുദിവസങ്ങളിലായാണ് നടക്കുന്നത്. To advertise here, ഏപ്രിൽ 16-ന് ഉച്ചയ്ക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ്‌കുമാർ വിളംബരയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് അങ്കത്തിനു തുടക്കം കുറിക്കുന്നത്. പൊന്തിമുഴക്കത്തോടെ ആരംഭിക്കുന്ന വിളംബരയാത്ര അങ്കത്തിന് ആവേശമേകും. എല്ലാ ദിവസവും കലാപ്രകടനങ്ങൾക്കു മുന്നോടിയായി സാംസ്കാരിക സമ്മേളനങ്ങൾ നടക്കും. മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, തിരുവനന്തപുരം കവടിയാർ കൊട്ടാരം പ്രതിനിധി ആദിത്യവർമ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, മറ്റു പഞ്ചായത്തംഗങ്ങൾ എന്നിവർക്കു പുറമേ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗത്തെ പ്രമുഖരും സമ്മേളനങ്ങളിൽ പങ്കെടുക്കും. ചെങ്ങന്നൂരാദി അങ്കത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ഇതിനോടനുബന്ധിച്ചു തയ്യാറാക്കിയ പ്രോഗ്രാം സുവനീർ ബ്രഹ്മോദയം കളരിയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി റിട്ട. ക്യാപ്റ്റൻ കെ.സി. രാഘവൻ മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദിനു നൽകി പ്രകാശനം ചെയ്തു. കളരി ഗുരുക്കൾ കെ.ആർ. രദീപ് അധ്യക്ഷനായി. മനോജ് പരുമല, ഉഷാ മധു, പി.വി. ഹരികുമാർ, ആര്യദേവ് മാന്നാർ, എം.ഡി. സന്തോഷ്‌കുമാർ, സുനിജ ടീച്ചർ, ജഗദീഷ് രാജ്, പ്രവീൺ ഭാസുരാംഗൻ, രജനി അശോകൻ എന്നിവർ പങ്കെടുത്തു.

രണ്ടാമത് ‘ചെങ്ങന്നൂരാദി അങ്കം’ കളരിപ്പയറ്റ് മാമാങ്കത്തിന് ഏപ്രിൽ 16-നു തിരിതെളിയും
M
MathrubhumiSource Link
about 2 months ago