രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ദീപിക പദുക്കോണും രൺവീർ സിങ്ങും; സന്തോഷവാർത്ത പങ്കുവെച്ച് ദുവ

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ദീപിക പദുക്കോണും രൺവീർ സിങ്ങും; സന്തോഷവാർത്ത പങ്കുവെച്ച് ദുവ

Lifestyle Desk Last Updated: 19 April 2026, 12:21 PM IST 2018 നവംബര്‍ 14-നായിരുന്നു രൺവീറിന്റേയും ദീപികയുടേയും വിവാഹം പോസിറ്റീവായ പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി ദുവ, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ച സമയത്ത് ദീപികാ പദുക്കോണും രൺവീർ സിങ്ങും പങ്കുവെച്ച ചിത്രം | Photos: instagram, PTI ബോ ളിവുഡിലെ താരദമ്പതിമാരായ ദീപികാ പദുക്കോണും രൺവീർ സിങ്ങും വീണ്ടുമൊരു കുഞ്ഞിനെ കൂടി വരവേൽക്കാനൊരുങ്ങുന്നു. താരങ്ങൾ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷവാർത്ത അറിയിച്ചത്. പോസിറ്റീവായ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയിൽ പിടിച്ച മകൾ ദുവയുടെ ചിത്രമാണ് താരങ്ങൾ പോസ്റ്റ് ചെയ്തത്. To advertise here, രണ്ട് ഇമോജികളല്ലാതെ ഒന്നും പോസ്റ്റിന്റെ ക്യാപ്ഷനിൽ രൺവീറും ദീപികയും കുറിച്ചിട്ടില്ല. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്ന് പോസ്റ്റിൽ കമന്റുകളെഴുതി. 2018 നവംബർ 14-നാണ് രൺവീറും ദീപികയും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ആഡംബരപൂർണമായ വിവാഹം. രൺവീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ൽ പുറത്തിറങ്ങിയ ഗോലിയോം കീ രാസ്‌ലീല രാം-ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രൺവീറിന്റേയും ദീപികയുടേയും പ്രണയം പൂവിടുന്നത്. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം 2015-ൽ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തി. 2024 സെപ്റ്റംബർ എട്ടിനാണ് രൺവീർ സിങ്ങിനും ദീപികാ പദുക്കോണിനും ആദ്യ കുഞ്ഞായ ദുവ പിറന്നത്. Content Highlights: Deepika Padukone and Ranveer Singh are set to welcome their second child. The couple shared the news on Instagram featuring their firstborn, Dua, holding a positive pregnancy test kit. The duo welcomed Dua in September 2024. Published: 19 Apr 2026, 12:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ദീപിക പദുക്കോണും രൺവീർ സിങ്ങ… | Boolokam