നമ്മുടെ നിത്യഭക്ഷണത്തിൽ പല രൂപത്തിൽ മൈദ കടന്നുകൂടാറുണ്ട്. രുചികരമാണെങ്കിലും പോഷകപരമായി മൈദ നൽകുന്നത് വെറും ശൂന്യമായ കലോറികൾ മാത്രമാണെന്ന് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. വെറും 14 ദിവസം മൈദ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയാൽ ശരീരത്തിൽ ഉണ്ടായേക്കാവുന്ന പ്രകടമായ മാറ്റങ്ങൾ അവർ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. To advertise here, രക്തത്തിലെ പഞ്ചസാരയുടെ അളവ്: മൈദ പെട്ടെന്ന് ദഹിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാനും താഴാനും കാരണമാകുന്നു. ഇത് ഒഴിവാക്കുന്നതോടെ ശരീരത്തിലെ ഊർജ്ജനില സന്തുലിതാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. ദഹനപ്രക്രിയ: നാരുകൾ തീരെയില്ലാത്ത മൈദ ദഹനത്തെ മന്ദഗതിയിലാക്കാറുണ്ട്. ഇതിന് പകരം മുഴുധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് വയർ വീർക്കുന്ന അസ്വസ്ഥത (ബ്ലോട്ടിങ്) കുറയ്ക്കാനും സുഗമമായ ദഹനത്തിനും സഹായിക്കും. വിശപ്പ് നിയന്ത്രണം: സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വേഗത്തിൽ വിശപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ മൈദ ഒഴിവാക്കി പകരം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിക്കാൻ സഹായിക്കും. ശരീരഭാരവും പോഷകങ്ങളും: അനാവശ്യമായ കലോറികൾ കുറയുന്നതോടെ ശരീരഭാരം നിയന്ത്രിക്കുന്നത് എളുപ്പമാകും. കൂടാതെ, മൈദയ്ക്ക് പകരം ഉപയോഗിക്കുന്ന ധാന്യങ്ങളിലൂടെ ശരീരത്തിന് ആവശ്യമായ ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ലഭിക്കുകയും ഇത് ചർമ്മത്തിന്റെയും ഉപാപചയ പ്രവർത്തനങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. എന്താണ് മൈദ ? ഗോതമ്പിൽനിന്നാണ് മൈദ ഉണ്ടാക്കുന്നത്. റോളർ മില്ലുകളിൽ പൊടിച്ചെടുക്കുന്ന ഗോതമ്പിൽനിന്ന് വിവിധയിനം അരിപ്പകൾ ഉപയോഗിച്ച് വേർതിരിക്കുന്നവയാണ് ആട്ട, റവ, മൈദ എന്നിവ. ആട്ടയും റവയും വേർതിരിച്ചശേഷം ബെൻസോയിക് പെറോക്‌സൈഡ് എന്ന രാസവസ്തു ചേർത്താണ് മൈദ ഉണ്ടാക്കുന്നത്. ചില രാജ്യങ്ങളിൽ ഈ രാസവസ്തു നിരോധിച്ചിട്ടുണ്ട്. Content Highlights: Stabilizes blood sugar levels by preventing rapid spikes and crashes., Improves digestion and reduces bloating by replacing refined flour with fiber-rich grains. Published: 02 Apr 2026, 07:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രണ്ടാഴ്ച മൈദ ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? കുറിപ്പുമായി ന്യൂട്രീഷ്യനിസ്റ്റ്
M
MathrubhumiSource Link
about 1 month ago