രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, US സൈന്യം ഇറാൻ വിടും; യുദ്ധം തീരുന്ന സൂചനയുമായി ട്രംപ്

രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, US സൈന്യം ഇറാൻ വിടും; യുദ്ധം തീരുന്ന സൂചനയുമായി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ യുഎസ് ഇനി അധികകാലം സജീവമായി ഇടപെടില്ലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ തങ്ങളുടെ സൈനികലക്ഷ്യങ്ങൾ പൂർത്തിയാക്കി ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാനുമായുള്ള ഔദ്യോഗിക ഉടമ്പടികൾക്ക് കാത്തുനിൽക്കാതെ അധിനിവേശം ഉടൻ അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം. To advertise here, ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസിന്റെ പെട്ടെന്നുള്ള പിന്മാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക ചലനങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഓവൽ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ്, ഇറാനിലെ അമേരിക്കൻ സൈനിക നീക്കങ്ങൾ വളരെ പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്. 'ഇറാൻ വിടുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്, അത് ഞാൻ അധികം വൈകാതെ ചെയ്യും. അതോടെ അവർ തകർന്നടിയും. ഞങ്ങൾ ദൗത്യം പൂർത്തിയാക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ ദൗത്യം പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്.' ട്രംപിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽനിന്നുള്ള യുഎസിന്റെ പിന്മാറ്റം ഇറാനുമായി ഒരു കരാറിലെത്തുന്നതിനെ ആശ്രയിച്ചല്ലെന്ന കാര്യവും ട്രംപ് ഊന്നിപ്പറഞ്ഞു. 'അവർ ഞാനുമായി ഒരു കരാറിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യമില്ല. യുഎസും ഇറാനും തമ്മിൽ കരാറിൽ ഏർപ്പെട്ടോ ഇല്ലയോ എന്നതിന് തൽകാലം പ്രസക്തിയില്ല.' ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷി ഗണ്യമായി കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാലുടൻ യുഎസ് പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ന്യൂയോർക്ക് പോസ്റ്റിനോട് സംസാരിക്കവെയും ട്രംപ് സമാനമായ നിലപാട് ആവർത്തിച്ചു. മാത്രമല്ല, ഇറാനെതിരെ യുഎസ് നിലവിൽ അതിശക്തമായ സൈനിക നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ അവിടെ അധികകാലം ഉണ്ടാവില്ല. ഞങ്ങൾ ഇപ്പോൾ അവരെ പൂർണമായും തകർക്കുകയാണ്. അതൊരു സമ്പൂർണ നാശമായിരിക്കും.' ട്രംപ് പറഞ്ഞു. മേഖലയിൽ യുഎസിന്റെ ഇടപെടൽ അധികകാലത്തേക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇറാനിൽ ഞങ്ങൾക്ക് അധികകാലം തുടരേണ്ടി വരില്ല. നിലവിൽ, അവരുടെ ശേഷിക്കുന്ന ആക്രമണശേഷിയെ ഇല്ലായ്മ ചെയ്യുന്നതിനായി ഞങ്ങൾക്ക് കുറച്ചു ജോലികൾ കൂടി അവിടെ ചെയ്തുതീർക്കാനുണ്ട്.' അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം എണ്ണക്ഷാമം നേരിടുന്ന രാജ്യങ്ങൾക്ക് ഒന്നുകിൽ എണ്ണ യുഎസിൽനിന്ന് വാങ്ങുക, അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസ് വഴി കപ്പലിറക്കുക എന്ന പോംവഴികൾ മാത്രമേയുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ, പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള യുഎസ് അഭ്യർത്ഥനയെ സഹായിക്കാത്തതിന് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ട്രംപ് വിമർശിക്കുകയും ചെയ്തു. സഹായിക്കാൻ അമേരിക്ക ഇനി മുന്നിട്ടിറങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, രാജ്യങ്ങൾ 'സ്വയം പോരാടാൻ പഠിക്കണം' എന്നും പറഞ്ഞു. അതിനിടെ, പശ്ചിമേഷ്യയിൽ വരുംദിവസങ്ങൾ നിർണായകമായിരിക്കുമെന്ന്‌ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരയാക്രമണം ഉൾപ്പെടെയുള്ള കൂടുതൽ ആക്രമണങ്ങൾക്കുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. 'ഇത് ഞങ്ങളുടെ മാത്രം പ്രശ്‌നമല്ല,' എന്ന് പറഞ്ഞ ഹെഗ്‌സെത്ത്, മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎസ് നേതൃത്വം നൽകുന്നതിനൊപ്പം മറ്റ് രാജ്യങ്ങളും മുന്നോട്ട് വരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. Content Highlights: President Trump sets a 2-3 week timeline for US military withdrawal from Iran. US objective focuses on degrading Iran's nuclear and offensive capabilities. Trump confirms withdrawal is independent of any deal with Tehran. US urges global allies to secure the Strait of Hormuz independently. Defense Secretary Pete Hegseth warns of decisive days ahead. Published: 01 Apr 2026, 10:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, US സൈന്യം ഇറാൻ വിടും; യുദ… | Boolokam