രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; കന്നിമേൽ കുടിവെള്ളപദ്ധതിക്കു തുടക്കമായി

രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; കന്നിമേൽ കുടിവെള്ളപദ്ധതിക്കു തുടക്കമായി

M
MathrubhumiSource Link
മാങ്കാംകുഴി : രാഷ്ട്രീയത്തർക്കങ്ങളും കൈയേറ്റവിവാദങ്ങളും ഇരുപതുവർഷം നീട്ടിക്കൊണ്ടുപോയ ഒരു നാടിന്റെ കുടിവെള്ളപദ്ധതി യാഥാർഥ്യത്തിലേക്ക്. ആവശ്യാനുസരണം ഫണ്ടും അടിസ്ഥാനസൗകര്യങ്ങളും ഉണ്ടായിട്ടും ടെൻഡർ എടുക്കാൻപോലും കരാറുകാർ തയ്യാറാകാതെയിരുന്ന കന്നിമേൽ കുടിവെള്ളപദ്ധതിയാണ് യാഥാർഥ്യമാകുന്നത്. തഴക്കര ഗ്രാമപ്പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായ കിഴക്കൻമേഖല, വെട്ടിയാർ നിവാസികളുടെ ദീർഘനാളത്തെ ആവശ്യമായ കന്നിമേൽ കോളനി കുടിവെള്ളപദ്ധതിയുടെ കിണറിന്റെ പണിതുടങ്ങി. To advertise here, പദ്ധതിക്കായി ഒന്നരക്കോടി രൂപയിലധികം ജല അതോറിറ്റിയിൽ പഞ്ചായത്തും അനുബന്ധസ്ഥാപനങ്ങളും അടച്ചിട്ടും പ്രശ്നപരിഹാരം കാണാത്ത പദ്ധതി അഞ്ചു മാസങ്ങൾക്കു മുൻപ് നിർമാണോദ്ഘാടനം നടത്തിയിരുന്നു. പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ അച്ചൻകോവിലാറിന്റെ തീരത്ത് പദ്ധതിക്കാവശ്യമായ കിണറിന്റെ പണിയാണ് തുടങ്ങിയത്. ജലസംഭരണി നിർമിക്കുന്നത് പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പത്താം വാർഡിലെ കന്നിമേൽ കോളനിയിലുമാണ്. നാലു വാർഡുകളിലെ ജലക്ഷാമത്തിന് ഈ പദ്ധതി പരിഹാരമാകും. Published: 25 Mar 2026, 01:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; കന്നിമേൽ കുടിവ… | Boolokam