രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; ചിറയിൻകീഴിലും ചടയമംഗലത്തും മത്സരിക്കും

രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; ചിറയിൻകീഴിലും ചടയമംഗലത്തും മത്സരിക്കും

M
MathrubhumiSource Link
തിരുവനന്തപുരം: ദളിത് കോൺഗ്രസ് നേതാവും മുൻ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ബിഎസ് അനൂപ് ബിജെപിയിൽ ചേർന്നു. ചിറയിൻകീഴിൽ എൻഡിഎ സ്ഥാനാർഥിയാകുമെന്നാണ് വിവരം. ചിറയിൻകീഴിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ്. സീറ്റ് കിട്ടാത്തതിലെ അമർഷമാണ് പാർട്ടിവിടാൻ കാരണമെന്നാണ് വിവരം. To advertise here, അനൂപിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് ആർഎസ് അരുൺ രാജും ബിജെപിയിൽ അംഗത്വമെടുത്തു. ഇതിൽ അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർഥിയാകും. ഇരുവരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക് സ്വീകരിച്ചു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ വെച്ചാണ് ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്. Content Highlights: UDF candidate Ramya Haridas confirmed for Chirayinkeezhu, Dalit Congress leader BS Anoop joins BJP, Anoop expected to be the NDA candidate for Chirayinkeezhu, Youth Congress leader RS Arun Raj also joined BJP Published: 20 Mar 2026, 03:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു; ചിറയിൻകീഴിലും ചട… | Boolokam