രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യനെ കാമുകി കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളി

രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യനെ കാമുകി കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളി

M
MathrubhumiSource Link
പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ സുമേർപുർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കനാലിൽനിന്നും കണ്ടെത്തി. മുസ്തഖ ഗുൽഷൻ എന്ന മുന്നയെ ആണ് കാണാതായി ദിവസങ്ങൾക്ക് ശേഷം മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 18-ന് കാണാതായ മുന്നയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെടുത്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. To advertise here, ഇരുമ്പുദണ്ഡുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നും, മുന്നയുടെ കാമുകിയും സഹോദരനും മറ്റുചിലരും ചേർന്നാണ് കൊലപാതകം നടത്തിയത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. പോലീസ് പറയുന്നത് പ്രകാരം; മുന്നയ്ക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത്. രണ്ട് ഭാര്യമാരിലുമായി ആൺമക്കളും പെൺമക്കളുമായി ആകെ 18 മക്കളുണ്ട് മുന്നയ്ക്ക്. ഇതിൽ ഒരു മകളുടെ വിവാഹം കഴിഞ്ഞതാണ്. ഈയടുത്ത് മുന്ന, സുമൻ ദേവി എന്ന വിവാഹിതയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി. ഭർത്താവ് ജോലിക്കായി ഗ്രാമത്തിന് പുറത്ത് താമസിച്ചിരുന്നതിനാൽ സുമൻ ഒറ്റയ്ക്കായിരുന്നു താമസം. ഈ സമയത്താണ് മുന്ന ചില സഹായങ്ങളൊക്കെ ചെയ്തുകൊടുത്ത് സുമനുമായി അടുപ്പത്തിലായത്. കൂടുതൽ അടുപ്പത്തിലാകാനും ഇങ്ങനെയൊരു ബന്ധത്തിലേക്ക് പോകാനും സുമനെ മുന്നയാണ് നിർബന്ധിച്ചതെന്നും ആരോപണമുണ്ട്. സുമനോട് സ്ഥിരമായി തന്നെ കാണാൻ വരണം എന്ന തരത്തിൽ മുന്ന നിർബന്ധം പിടിച്ചുതുടങ്ങിയതോടെയാണ് കാര്യങ്ങൾ വഷളായത്. മുന്ന ഭീഷണിയും സമ്മർദ്ദവും തുടർന്നതോടെ ശല്യം സഹിക്കവയ്യാതെയായ സുമൻ ഇക്കാര്യം തന്റെ സഹോദരനോട് പറഞ്ഞു. പിന്നാലെ ഇരുവരും ചേർന്ന് മുന്നയെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു എന്ന പോലീസ് പറയുന്നു. പദ്ധതിയുടെ ഭാഗമായി മാർച്ച് 18-ന് സുമൻ മുന്നയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മുന്ന മുറിയിൽ പ്രവേശിച്ച ഉടൻ സുമന്റെ സഹോദരനും കൂട്ടാളികളും ചേർന്ന് മുന്നയെ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ശേഷം, മൃതദേഹം ചാക്കിലാക്കി കനാലിൽ തള്ളുകയായിരുന്നു. മുന്നയെ കാണാനില്ല എന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസിൽ അന്വേഷണം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ മുന്നയുടെ ബൈക്ക് മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ചു. പിന്നീട് ഫോൺ രേഖകൾ പരിശോധിച്ചാണ് പോലീസ് സുമനിലേക്ക് എത്തിയത്. സുമൻ നൽകിയ വിവരങ്ങൾക്കനുസരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മാർച്ച് 22, ഞായറാഴ്ച കനാലിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. സുമനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു മുന്ന. Content Highlights: Former village head Mustaka Gulshan found dead in a canal. Murder motive linked to alleged blackmail and unwanted relationship. Two suspects arrested including the female accomplice and her brother. Victim was a father of 18 and preparing for upcoming local elections. Published: 23 Mar 2026, 06:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യനെ കാമുകി കൊലപ്പെ… | Boolokam