രമേശ് ചെന്നിത്തല കേരളത്തിന്റെ അഭിമാനം- വി.എം. സുധീരൻ

രമേശ് ചെന്നിത്തല കേരളത്തിന്റെ അഭിമാനം- വി.എം. സുധീരൻ

M
MathrubhumiSource Link
ഹരിപ്പാട് : രമേശ് ചെന്നിത്തല കേരളത്തിന്റെ അഭിമാനമാണെന്ന് വി.എം. സുധീരൻ പറഞ്ഞു. യു.ഡി.എഫ്. നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കൊപ്പം ജീവിക്കുന്ന നേതാവാണ് ചെന്നിത്തല. ഏതുരീതിയിൽ പരിഗണിച്ചാലും നൂറുശതമാനവും ജനകീയൻ. പിണറായി വിജയൻ കമ്യൂണിസം കൈവിട്ട് ഫാസിസം വളർത്തുകയാണ്. 2016-ൽ യു.ഡി.എഫ്. അധികാരമൊഴിയുമ്പോൾ 29 ബാറുകളാണുണ്ടായിരുന്നത്. ഇപ്പോൾ ബാറുകൾ ആയിരത്തിലധികമാണ്. ഈ സർക്കാരിന്റെ ഭരണനേട്ടം ഇതുമാത്രമാണ്- വി.എം. സുധീരൻ പറഞ്ഞു. To advertise here, യു.ഡി.എഫ്. ചെയർമാൻ അനിൽ ബി. കളത്തിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, എ.എം. നസീർ, ബി. രാജശേഖരൻ, എ.കെ. രാജൻ, ജോൺ തോമസ്, എസ്. ദീപു, എം.വി. ജോസഫ്, ആലപ്പി ഷെറീഫ്, കെ. ബാബുക്കുട്ടൻ, എം.കെ. വിജയൻ, കെ.കെ.സുരേന്ദ്രനാഥ്, ഷംസുദ്ദീൻ കായിപ്പുറം, സി. ശ്യാംസുന്ദർ, എം.എ. ലത്തീഫ്, ഡോ. എം.പി. പ്രവീൺ, ആർ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. Published: 23 Mar 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രമേശ് ചെന്നിത്തല കേരളത്തിന്റെ അഭിമാനം- വി.എം. സുധീരൻ — Math… | Boolokam