പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമർശത്തിൽ ഖേദംപ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. തന്റെ പരാമർശം രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദം അറിയിക്കുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനേക്കുറിച്ച് മോശമായി ഒന്നും പറയാനല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, രാഷ്ട്രീയമായ വിമർശനമാണ് താൻ ലക്ഷ്യംവെച്ചത്. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. യുഡിഎഫ് ഉന്നയിക്കുന്ന ഡീൽ ആരോപണങ്ങൾ തോൽവി ഭയന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൽഡിഎഫ് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന 'ഡീൽ' ആരോപണങ്ങളെക്കുറിച്ച് വിശദീകരണം നൽകുന്ന വേളയിലാണ് തോമസ് ഐസക് 'കോമാളി' എന്ന പ്രയോഗം നടത്തിയത്. ബിജെപിയുമായി എൽഡിഎഫ് വോട്ട് കച്ചവടം നടത്തുന്നു എന്ന ആരോപണത്തെ ഖണ്ഡിച്ച അദ്ദേഹം, മതനിരപേക്ഷ വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് കോൺഗ്രസിനെന്നും വിമർശിച്ചു. പാലക്കാട്ട് എൽഡിഎഫ് വിജയിക്കുമെന്നും തിരിച്ചടി നേരിടുന്നത് കോൺഗ്രസിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർഥിയാക്കിയിട്ട് എന്തുകാര്യമെന്ന ഐസക്കിന്റെ പരാമർശം വിവാദമായിരുന്നു. പിന്നാലെ ഇതിന് പിഷാരടി മറുപടി നൽകുകയും ചെയ്തിരുന്നു. അനാവശ്യ വിവാദങ്ങൾക്കില്ലെന്നുപറഞ്ഞ പിഷാരടി, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണുള്ളതെന്നും സംസ്‌കാരം സമരംചെയ്താൽ കിട്ടുന്നതല്ലെന്നും തനിക്ക് സംസ്‌കാരം കൂടിയുണ്ടെന്നും പറഞ്ഞിരുന്നു. Content Highlights: Thomas Isaac clarifies his 'clown' remark was directed at political stance, not acting skills., Isaac apologizes for any personal distress caused to Ramesh Pisharody., The controversy stems from debates over Palestine and alleged vote-trading deals in Palakkad., Pisharody responds with a call for cultural decency in political discourse. Published: 23 Mar 2026, 12:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശം; ഖേദംപ്രകടിപ്പിച്ച് തോമസ് ഐസക്, വിമർശനം അരാഷ്ട്രീയ നിലപാടിന്
M
MathrubhumiSource Link
about 2 months ago