രമേഷ് പിഷാരടിയെ വീഡിയോ കോൾ ചെയ്ത് മമ്മൂട്ടി; ആവേശത്തിൽ അണികൾ | VIDEO

രമേഷ് പിഷാരടിയെ വീഡിയോ കോൾ ചെയ്ത് മമ്മൂട്ടി; ആവേശത്തിൽ അണികൾ | VIDEO

M
MathrubhumiSource Link
പത്രികാസമർപ്പണത്തിന് മുമ്പ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ വീഡിയോ കോളിൽ വിളിച്ച് നടൻ മമ്മൂട്ടി. ശനിയാഴ്ച രാവിലെ പാലക്കാട് ആർഡിഒ ഓഫീസിൽ വരണാധികാരിക്ക് മുമ്പാകെയാണ് രമേഷ് പിഷാരടി നാമനിർദേശപത്രിക സമർപ്പിച്ചത്. ഡിസിസി ഓഫീസിൽനിന്ന് പ്രകടനമായി സ്ഥാനാർഥിക്കൊപ്പം അണികളുമുണ്ടായിരുന്നു. ഇതിന് മുമ്പാണ് രമേഷ് പിഷാരടിയെ തേടി മമ്മൂട്ടിയുടെ ഫോൺ കോൾ എത്തിയത്. To advertise here, പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി പറമ്പിൽ എംപിയുടെ സാന്നിധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ വീഡിയോ കോൾ. 'ഞങ്ങടെ രമേശേട്ടനെ ജയിപ്പിക്കണം എന്ന് എന്നോട് ആളുകൾ പറയുന്നു', എന്ന് പറഞ്ഞ് ഷാഫി രമേഷ് പിഷാരടിയെ ഷോൾ അണിയിച്ചു. പിന്നാലെയാണ് മമ്മൂട്ടിയുടെ വീഡിയോ കോൾ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിയുടെ ഫോൺ കോൾ രമേഷ് പിഷാരടിക്ക് കൈമാറിയത്. ഫോൺ വാങ്ങിയ ഷാഫി, മമ്മൂട്ടിയെ സർ എന്ന് അഭിസംബോധന ചെയ്തു. മമ്മൂട്ടിയെ കണ്ടതോടെ സ്ഥാനാർഥികൾക്ക് ചുറ്റുമുള്ള അണികൾ ആവേശത്തിലായി. മമ്മൂട്ടിയോട് സ്ഥാനാർഥി അല്പനേരം സംസാരിച്ചു. പിന്നീടാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. നേരത്തെ, പാലക്കാട്ടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേഷ് പിഷാരടി തുറന്നുപറഞ്ഞിരുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നുവെന്ന് രമേഷ് പിഷാരടി പറഞ്ഞു. 'എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ ചർച്ചകൾ ചെയ്തതും ആശയസംവാദം ചെയ്തതും മമ്മൂക്കയെന്ന് പറയുന്ന ഒരാളുമായാണ്. എത്രയോ മുഖ്യമന്ത്രിമാരെ അടുത്ത് പരിചയമുള്ള, കഴിഞ്ഞ കുറേ നാളുകളിൽ സജീവമായി ഇവിടെ നിന്നിട്ടുള്ള ഒരാളാണ്. എല്ലാകാര്യങ്ങളിലും എനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുണ്ട്. എതിരഭിപ്രായങ്ങളാണെങ്കിൽ അതും പങ്കുവെക്കാറുണ്ട്', രമേഷ് പിഷാരടി പറഞ്ഞു. 'ചലച്ചിത്രമേഖലയിൽനിന്ന് നിർബന്ധിച്ച് ആരേയും പ്രചാരണത്തിന് കൊണ്ടുവരണമെന്ന ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഉത്തരം പറയേണ്ട കാര്യമാണ്, എങ്കിലും വിജയിച്ചാൽ ഉറപ്പായും അദ്ദേഹത്തെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Mammootty connected via video call to support Ramesh Pisharody before nomination filing. Shafi Parambil was present during the interaction. Ramesh Pisharody confirmed regular political consultations with Mammootty. Anto Joseph facilitated the video call at the DCC office Published: 21 Mar 2026, 07:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രമേഷ് പിഷാരടിയെ വീഡിയോ കോൾ ചെയ്ത് മമ്മൂട്ടി; ആവേശത്തിൽ അണിക… | Boolokam