രമ്യയുടേത് അട്ടിമറി വിജയം

രമ്യയുടേത് അട്ടിമറി വിജയം

M
MathrubhumiSource Link
ചിറയിൻകീഴ് : അവസാന നിമിഷം വരേയും ഉദ്വേഗം നിറഞ്ഞ മത്സരത്തിനുശേഷം ചിറയിൻകീഴിൽ യു.ഡി.എഫ്. സ്ഥാനാർഥി രമ്യാ ഹരിദാസിന് അട്ടിമറി വിജയം. വാശിയേറിയ മത്സരത്തിൽ സി.പി.ഐ.യിലെ മനോജ് ബി. ഇടമനയെ 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ പരാജയപ്പെടുത്തിയത്. 56833 വോട്ടുകളാണ് രമ്യാ ഹരിദാസിന് ലഭിച്ചത്. 55411 വോട്ടുകളാണ് മനോജ് ഇടമനയ്ക്ക് ലഭിച്ചത്. To advertise here, എൻ.ഡി.എ. സ്ഥാനാർഥി ബി.എസ്.അനൂപിന് 32920 വോട്ടുകൾ ലഭിച്ചു. 2011-ൽ മണ്ഡലം രൂപവത്കരിച്ചശേഷമുള്ള യു.ഡി.എഫിന്റെ ആദ്യവിജയമാണിത്. മണ്ഡല രൂപവത്കരണം നടന്നശേഷമുള്ള മൂന്ന് തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനൊപ്പമായിരുന്നു വിജയം. സംവരണ മണ്ഡലമായ ചിറയിൻകീഴിൽ സി.പി.ഐ.യിലെ വി. ശശിയാണ് ഇവിടെ നേരത്തെ ജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.യിലെ വി.ശശി കോൺഗ്രസിലെ ബി.എസ്. അനൂപിനെ 14017 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. 2016-ൽ വി.ശശി കോൺഗ്രസിലെ കെ.എസ്.എ. അജിത് കുമാറിനെ 14322 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ശശി കോൺഗ്രസിലെ കെ.വിദ്യാധരനെ 12225 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ബി.എസ്.അനൂപിന്റെ ബി.ജെ.പി.യിലേക്കുള്ള ചുവടുമാറ്റവും നാട്ടുകാരനായ മനോജ് ഇടമനയുടെ സ്ഥാനാർഥിത്വവും വൈകി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച രമ്യയ്ക്ക് ബാലികേറാമലയായിരുന്നു. പതിനേഴ് റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ കിഴുവിലവും കഠിനംകുളവും അഞ്ചുതെങ്ങ് പഞ്ചായത്തുകളുമാണ് രമ്യയ്ക്ക് വിജയവഴിയൊരുക്കിയത്. അഞ്ചുതെങ്ങിൽ നേരിയ ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും കടയ്ക്കാവൂരിലും ചിറയിൻകീഴിലും മുദാക്കലിലും അഴൂരിലും കോൺഗ്രസ് പിന്നോട്ടു പോകുകയായിരുന്നു. കിഴുവിലത്തെ നേരിയ ഭൂരിപക്ഷവും മംഗലപുരത്തെയും കടയ്ക്കാവൂരിലേയും ചെറുത്തുനിൽപ്പും കഠിനംകുളത്തെ വലിയ ഭൂരിപക്ഷവും നേരിയതെങ്കിലും 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക്‌ പ്രവേശിക്കാൻ രമ്യാ ഹരിദാസിന് അവസരമൊരുക്കി. തീരദേശമേഖലയിൽ യു.ഡി.എഫ്. അനുകൂല കാറ്റുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കോൺഗ്രസ് നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായി എന്നുവേണം കരുതാൻ. മൂവായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്ന കണക്കുകൂട്ടലിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ കിഴുവിലത്ത് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉറപ്പിക്കാനാവാത്തതാണ് പ്രതീക്ഷിച്ചതിലും ഭൂരിപക്ഷം കുറഞ്ഞത്. കടയ്ക്കാവൂരിലും ചിറയിൻകീഴിലും എൽ.ഡി.എഫിൽ നിന്നും ബി.ജെ.പിയിലേക്ക്‌ മാറിയ വോട്ടുകൾ എൽ.ഡി.എഫിന് വ്യക്തമായ ലീഡുയർത്താൻ തടസ്സമായി. നാട്ടുകാരുടേയും പ്രവർത്തകരുേടയും വിജയം-രമ്യാ ഹരിദാസ് ചിറയിൻകീഴിലെ സ്‌നേഹസമ്പന്നരായ വോട്ടർമാരുടെ നിറഞ്ഞ പിന്തുണയും കോൺഗ്രസ് പ്രവർത്തകരുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് ചിറയിൻകീഴിൽ യു.ഡി.എഫിന്റെ വിജയം സാധ്യമാക്കിയത്. മികച്ച വിജയം തന്ന ചിറയിൻകീഴുകാരോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്ന് രമ്യാ ഹരിദാസ് പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!