രഹസ്യവിവരം തന്നത് റഷ്യ; വിഘടനവാദികൾക്ക് പരിശീലനം നൽകാനെത്തിയ യുഎസ് പൗരനും യുക്രൈനികളും പിടിയിൽ

രഹസ്യവിവരം തന്നത് റഷ്യ; വിഘടനവാദികൾക്ക് പരിശീലനം നൽകാനെത്തിയ യുഎസ് പൗരനും യുക്രൈനികളും പിടിയിൽ

M
MathrubhumiSource Link
ന്യൂഡൽഹി: മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകിയെന്നാരോപിച്ച് ഒരു അമേരിക്കൻ പൗരനെയും ആറ് യുക്രെയ്ൻ സ്വദേശികളെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. മാത്യു ആരോൺ വാൻഡൈക്ക് എന്ന അമേരിക്കക്കാരനും മാക്സിം ഹോഞ്ചാരുക്ക്, പെട്രോ ഹുബ്ര എന്നിവരുൾപ്പെട്ട ആറംഗ യുക്രെയ്ൻ പൗരന്മാരുമാണ് പിടിയിലായത്. To advertise here, മാർച്ച് 13-ന് ഡൽഹി, ലഖ്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡൽഹി കോടതി ഇവരെ മാർച്ച് 27 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. റഷ്യൻ അധികൃതർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. പിടിയിലായവർ 2024 മുതൽ മ്യാൻമറിൽ സന്ദർശനം നടത്തുകയും വംശീയ ഗ്രൂപ്പുകൾക്ക് ഡ്രോണുകളും ജാമിങ് ഉപകരണങ്ങളും വിതരണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്തതായി സംശയിക്കുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി ബന്ധമുള്ള മ്യാൻമർ ഗ്രൂപ്പുകൾക്കാണ് ഇവർ ഡ്രോൺ ഓപ്പറേഷൻ, അസംബ്ലിങ്, ജാമിങ് സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം നൽകിയത്. യൂറോപ്പിൽ നിന്ന് ഇന്ത്യ വഴി മ്യാൻമറിലേക്ക് വൻതോതിൽ ഡ്രോണുകൾ ഇവർ അനധികൃതമായി കടത്തിയതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. വാൻഡൈക്ക് 'സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ' എന്ന സൈനിക കരാർ സ്ഥാപനത്തിന്റെ സ്ഥാപകനാണെന്ന് അവകാശപ്പെടുന്നു. വിനോദസഞ്ചാര വിസയിൽ ഇന്ത്യയിലെത്തിയ ഇവർ പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് ഇല്ലാതെ മിസോറാമിലേക്ക് യാത്ര ചെയ്യുകയും അവിടെ നിന്ന് മ്യാൻമറിലേക്ക് അനധികൃതമായി കടക്കുകയുമാണ് ചെയ്തതെന്ന് എൻ.ഐ.എ കോടതിയിൽ വ്യക്തമാക്കി. മിസോറാമിലൂടെ മ്യാൻമറിലേക്ക് കടക്കാൻ ഇവരെ സഹായിച്ച പ്രാദേശിക കണ്ണികളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. നേരത്തെ, മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ വിദേശികൾ വിനോദസഞ്ചാരികളായല്ല വരുന്നതെന്നും അവർ വിമതർക്ക് ആയുധ പരിശീലനം നൽകാൻ മ്യാൻമറിലേക്ക് കടക്കുന്നുണ്ടെന്നും നിയമസഭയിൽ എംഎൽഎമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേസിൽ സുതാര്യവും നീതിപൂർവ്വവുമായ അന്വേഷണം വേണമെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഒലെക്സാണ്ടർ പോളിഷ്ചുക്ക് ആവശ്യപ്പെട്ടു. 2003-ലെ ക്രിമിനൽ കാര്യങ്ങളിലെ പരസ്പര നിയമസഹായ കരാർ പ്രകാരം അന്വേഷണവുമായി സഹകരിക്കാൻ യുക്രെയ്ൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പിടിയിലായവർക്ക് യുക്രെനിയൻ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ചു നൽകണമെന്നും അവർക്ക് കോൺസുലാർ ആക്സസ് നൽകണമെന്നും യുക്രെയ്ൻ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയുമായി യുക്രെയ്ൻ തന്ത്രപരമായ പങ്കാളിത്തം ആഗ്രഹിക്കുന്ന സമയത്ത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക പിന്തുണയില്ലെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ എംബസിയും വിഷയത്തിൽ ശ്രദ്ധാലുക്കളാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്തിരുന്നുവെങ്കിലും വാൻഡൈക്കിന്റെ കേസ് അതിൽ ഉൾപ്പെട്ടിരുന്നോ എന്ന് വ്യക്തമല്ല. പിടിയിലായവരെ കോടതിയിൽ ഹാജരാക്കുന്നതിലും മറ്റും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിൽ യുക്രെയ്ൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഈ സംഘത്തിൽ ആകെ 14 പേർ ഉണ്ടായിരുന്നുവെന്നും ബാക്കിയുള്ള എട്ട് പേർ എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ മ്യാൻമറിൽ തുടരുകയാണോ അതോ ഇന്ത്യ വഴി പുറത്തുപോയോ എന്ന് പരിശോധിച്ചുവരികയാണ്. കേസ് പ്രാഥമിക ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എൻ.ഐ.എ വക്താവ് വിസമ്മതിച്ചു. Content Highlights: NIA arrests six Ukrainians and a US citizen for allegedly training ethnic groups in Myanmar via India. Published: 19 Mar 2026, 09:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രഹസ്യവിവരം തന്നത് റഷ്യ; വിഘടനവാദികൾക്ക് പരിശീലനം നൽകാനെത്തി… | Boolokam